കീം റാങ്ക് ലിസ്റ്റ്; മാർക്ക് ലിസ്റ്റ് സമർപ്പിക്കേണ്ട അവസാന തീയതി നീട്ടണമെന്ന് ഹർജി, കാരണം സിബിഎസ്ഇ പുനർമൂല്യനിർണയം പൂർത്തിയായിട്ടില്ല

Published : Jun 07, 2026, 11:59 AM IST
KEAM Exam

Synopsis

കീം എൻജിനിയറിങ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനായി പ്ലസ് ടു മാർക്ക് സമർപ്പിക്കേണ്ട അവസാന തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ട് കൗൺസിൽ ഓഫ് സിബിഎസ്ഇ സ്കൂൾസ് കേരള ഹൈക്കോടതിയിൽ ഹർജി നൽകി. 

കൊച്ചി: കീം എൻജിനിയറിങ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനായി പ്ലസ് ടു മാർക്ക് ലിസ്റ്റ് സമർപ്പിക്കേണ്ട അവസാന തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഹർജി. കൗൺസിൽ ഓഫ് സിബിഎസ്ഇ സ്കൂൾസ് കേരള ഉൾപ്പടെയുളളവരാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ജൂണ്‍ 9ന് വീണ്ടും പരിഗണിക്കും.

നിലവിൽ മാർക്ക് ലിസ്റ്റ് സമർപ്പിക്കാനുള്ള അവസാന തീയതി എൻട്രൻസ് പരീക്ഷാ കൺട്രോളർ നിശ്ചയിച്ചിട്ടുണ്ട്. സിബിഎസ്ഇ പുനർ മൂല്യനിർണയം പൂർത്തിയാകാത്തതിനാൽ, നിലവിലെ മാർക്ക് സമർപ്പിക്കാൻ വിദ്യാർത്ഥികൾ നിർബന്ധിതരായിരിക്കുകയാണ്. പുനർ മൂല്യനിർണയത്തിൽ കൂടുതൽ മാർക്ക് ലഭിച്ചാൽ കീം റാങ്കിലും മാറ്റമുണ്ടാകും.

കൗൺസിൽ ഓഫ് സിബിഎസ്ഇ സ്കൂള്സ് കേരളയുടെ ഭാഗത്ത് നിന്നും ഡോ. ഇന്ദിര രാജനും പുനർ മൂല്യനിർണയത്തിന് അപേക്ഷ നൽകിയ വിദ്യാർത്ഥികളും ഹർജി സമർപ്പിച്ചു. സിബിഎസ്ഇ ഈ വർഷം പ്ലസ് ടു പരീക്ഷയുടെ പേപ്പറുകളുടെ മൂല്യനിർണയത്തെ ഓൺ സ്ക്രീൻ മാർക്കിങ് സംവിധാനം വഴി നിർവഹിക്കാൻ മാറ്റിയതോടെയാണ് മാർക്ക് സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നത്. ഇതിന്‍റെ പോരായ്മകൾ സംബന്ധിച്ച് വ്യാപക  പരാതി ഉയർന്നതിനെ തുടർന്ന്, പുനർ മൂല്യനിർണയത്തിന് അപേക്ഷ നൽകാൻ വിദ്യാർത്ഥികൾക്ക് ഇന്നലെ വരെ അവസരം നൽകിയിരുന്നു. ഇതിനിടെയാണ് 12-ാം ക്ലാസ് മാർക്ക് അപ്‌ലോഡ് ഇന്നത്തോടെ ചെയ്യണമെന്ന കേരള പ്രവേശന പരീക്ഷാ കമ്മിഷണറുടെ വിജ്ഞാപനം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പോക്സോ കേസിൽ പ്രായം നിർണയിക്കാൻ എസ്‌എസ്എൽസി ബുക്ക് മതി; പ്രായം 18ൽ താഴെയെങ്കിൽ ഉഭയസമ്മത പ്രകാരമെന്ന വാദത്തിന് പ്രസക്തിയില്ലെന്ന് കോടതി
'ഹാജരാകണം', 3 പേർക്ക് കൂടി നോട്ടീസ്, മെറ്റയ്ക്ക് കത്ത്, അന്വേഷണം കടുപ്പിച്ചു, കാഫിർ സ്ക്രീൻഷോട്ടിന്റെ ഉറവിടം തേടി പൊലീസ്