ഒഡീഷയിൽ ഹൈടെക് ക്ലാസ് റൂമുകൾ നിർമ്മിക്കാൻ കേരളത്തിലെ കമ്പനി; 'കെൽട്രോണിന് ലഭിച്ചത് 164 കോടിയുടെ ഓർഡർ'

Published : Jan 03, 2024, 03:56 PM ISTUpdated : Jan 03, 2024, 03:58 PM IST
ഒഡീഷയിൽ ഹൈടെക് ക്ലാസ് റൂമുകൾ നിർമ്മിക്കാൻ കേരളത്തിലെ കമ്പനി; 'കെൽട്രോണിന് ലഭിച്ചത് 164 കോടിയുടെ ഓർഡർ'

Synopsis

സ്മാര്‍ട്ട് ക്ലാസ് റൂം പദ്ധതി ഇന്ത്യയിലാകെ തന്നെ വിദ്യാഭ്യാസ രംഗത്തെ കേരള മോഡലായി പ്രശംസ നേടിയിരുന്നുവെന്ന് മന്ത്രി രാജീവ്.

തിരുവനന്തപുരം: കെല്‍ട്രോണിന് ഒഡീഷയില്‍ നിന്നും 164 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചെന്ന് മന്ത്രി പി രാജീവ്. ഒറീസ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ സെന്ററില്‍ നിന്ന് 6974 സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലേക്ക് ഹൈടെക് ക്ലാസ് റൂമുകള്‍ സ്ഥാപിക്കുന്നതിനുള്ള ഓര്‍ഡറാണ് കെല്‍ട്രോണിന് ലഭിച്ചിരിക്കുന്നതെന്ന് രാജീവ് അറിയിച്ചു. സ്മാര്‍ട്ട് ക്ലാസ് റൂം പദ്ധതി ഇന്ത്യയിലാകെ തന്നെ വിദ്യാഭ്യാസ രംഗത്തെ കേരള മോഡലായി പ്രശംസ നേടിയിരുന്നു. ഇതിന്റെ ചുവടുവച്ചാണ് ഒഡീഷയിലും കേരള മോഡല്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ കെല്‍ട്രോണിന് ലഭിച്ചിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. 

പി രാജീവിന്റെ കുറിപ്പ്: കെല്‍ട്രോണിന് ഒഡീഷയില്‍ നിന്നും 164 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചിരിക്കുന്നത് അന്‍പതാം വാര്‍ഷികമാഘോഷിക്കുന്ന കമ്പനിയുടെ പുത്തനുണര്‍വ്വിനുള്ള അംഗീകാരമാണ്. ഒഡീഷയിലുള്ള ഒറീസ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ സെന്ററില്‍ (OCAC) നിന്നും 6974 സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലേക്ക് ഹൈടെക് ക്ലാസ് റൂമുകള്‍ സ്ഥാപിക്കുന്നതിനുള്ള ഓര്‍ഡറാണ് കെല്‍ട്രോണിന് ലഭിച്ചിരിക്കുന്നത്. 

164 കോടി രൂപയുടെ ഈ ഓര്‍ഡറിന്റെ അടിസ്ഥാനത്തില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ സ്ഥാപിക്കുന്നതിനൊപ്പം അവയുടെ കമ്മീഷനിങ്, ഓപ്പറേഷന്‍, കണ്ടന്റ് സ്റ്റോറേജും ഡിസ്ട്രിബ്യൂഷന്‍ സോഫ്റ്റ്വെയര്‍ ഉള്‍പ്പെടെയുള്ള മൂന്നുവര്‍ഷത്തേക്കുള്ള മെയിന്റനന്‍സ് സേവനങ്ങളും കെല്‍ട്രോണ്‍ നല്‍കുന്നതാണ്. 2016 മുതല്‍ സംസ്ഥാനമൊട്ടാകെ വിവിധ സ്‌കൂളുകളിലായി നാല്‍പ്പത്തി അയ്യായിരം സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ കെല്‍ട്രോണ്‍ സജ്ജീകരിച്ചിട്ടുണ്ട്. സ്മാര്‍ട്ട് ക്ലാസ് റൂം പദ്ധതി ഇന്ത്യയിലാകെത്തന്നെ വിദ്യാഭ്യാസ രംഗത്തെ കേരള മോഡലായി പ്രശംസ നേടിയിരുന്നു. ഇതിന്റെ ചുവടുവച്ചാണ് ഒഡീഷയിലും കേരള മോഡല്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ കെല്‍ട്രോണിന് ലഭിച്ചിരിക്കുന്നത്.

അവസര പെരുമഴയുമായി പിഎസ്‍സി, ഏഴാം ക്ലാസ് പാസായവർക്കും അപേക്ഷിക്കാം, നിയമനം 179 തസ്തികകളിൽ 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വ്രണവുമായി എത്തിയ 5 വയസുകാരിക്ക് മതിയായ ചികിത്സ ലഭിച്ചില്ല; മഞ്ചേരി ​ഗവൺമെന്റ് മെഡിക്കൽ കോളേജിനെതിരെ പരാതി
ഐപിഎസ് തലപ്പത്ത് വീണ്ടും വൻ അഴിച്ചുപണി; എസ് ഹരിശങ്കറിനെ വീണ്ടും മാറ്റി, കാളിരാജ് മഹേശ്വർ കൊച്ചി കമ്മീഷണർ