Kendra Sahitya Academy award : ജോർജ്ജ് ഓണക്കൂറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം

By Web TeamFirst Published Dec 30, 2021, 4:25 PM IST
Highlights

യുവപുരസ്കാരം മോബിൻ മോഹന് ലഭിച്ചു. ബാലസാഹിത്യ പുരസ്ക്കാരത്തിന് രഘുനാഥ് പലേരി അർഹനായി. 

ദില്ലി: 2021ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിന് ജോർജ് ഓണക്കൂർ അർഹനായി. ആത്മകഥയായ ഹൃദയരാഗങ്ങൾക്കാണ്  മലയാളത്തിലെ മികച്ച കൃതിക്കുള്ള പുരസ്ക്കാരം.  ഓണക്കൂർ എന്ന ഗ്രാമത്തിൽ നിന്ന് തുടങ്ങിയ തൻറെ ജീവിതയാത്ര രണ്ടു ഭാഗങ്ങളിലായി ജോർജ് ഓണക്കൂർ കുറിച്ചിടുന്ന കൃതിയാണ് ഹൃദയരാഗങ്ങൾ. എം ലീലാവതി,  കെപി രാമനുണ്ണി, കെ എസ് രവികുമാർ എന്നിവർ ഉൾപ്പെട്ട സമിതിയാണ് ശുപാർശ നല്കിയത്. ഒരു ലക്ഷം രൂപയും താമ്രപത്രവും ഷോളും അടങ്ങുന്നതാണ് അവാർഡ്.  

ബാലസാഹിത്യ പുരസ്ക്കാരം രഘുനാഥ് പലേരിയുടെ 'അവർ മൂവരും മഴവില്ലും' എന്ന നോവലിനാണ്. മൊബിൻ മോഹൻറെ ജക്കരന്ത എന്ന നോവലാണ് ഈ വർഷത്തെ യുവ പുരസ്ക്കാരത്തിന് അർഹമായത്.  


updating...

click me!