കൊടുവള്ളി സ്വദേശിനി പോണ്ടിച്ചേരിയിൽ സ്കൂട്ടർ അപകടത്തിൽ മരിച്ചു

Published : Dec 30, 2021, 04:21 PM ISTUpdated : Dec 30, 2021, 04:23 PM IST
കൊടുവള്ളി സ്വദേശിനി പോണ്ടിച്ചേരിയിൽ സ്കൂട്ടർ അപകടത്തിൽ മരിച്ചു

Synopsis

കൊടുവള്ളി സ്വദേശിനിയായ വിദ്യാർത്ഥിനി പോണ്ടിച്ചേരിയിൽ സ്കൂട്ടർ അപകടത്തിൽ മരിച്ചു. കൊടുവള്ളി മുക്കിലങ്ങാടി വാരികുഴിതാഴം ആർസി സൈനുദ്ദീന്റെ മകൾ ഫാത്തിമ സൈൻസ്(20) ആണ് മരിച്ചത്. 

കോഴിക്കോട്:  കൊടുവള്ളി സ്വദേശിനിയായ വിദ്യാർത്ഥിനി പോണ്ടിച്ചേരിയിൽ സ്കൂട്ടർ അപകടത്തിൽ മരിച്ചു. കൊടുവള്ളി മുക്കിലങ്ങാടി വാരികുഴിതാഴം ആർസി സൈനുദ്ദീന്റെ മകൾ ഫാത്തിമ സൈൻസ്(20) ആണ് മരിച്ചത്.  മൂസ്സാ അലിയാണ് ഭർത്താവ്.

ഫറോക്ക് കോളേജിൽ പഠിക്കുന്ന ഫാത്തിമ പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ പിജിക്ക് ചേരാനായി കഴിഞ്ഞ ദിവസം നാട്ടിൽ നിന്ന് പോയതായിരുന്നു.. സ്കൂട്ടറിൽ യൂണിവേഴ്സിറ്റിയിലേക്ക് പോകുന്നതിനിടെ ലോറി ഇടിക്കുകയായിരുന്നു. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലെത്തിക്കും. ദുബൈയിലുള്ള സൈനുദ്ധീൻ നാട്ടിലെത്തിയ ശേഷം ഖബറടക്കം നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ഹരിപ്പാട് ടിപ്പർ ലോറി വീട്ടിലേക്ക് ഇടിച്ചു കയറി

ഹരിപ്പാട്: വീയപുരം എടത്വാ റോഡിൽ മങ്കോട്ടച്ചിറയിലാണ് കഴിഞ്ഞദിവസം രാവിലെ പത്തരയോടെ ചരക്കുമായി എത്തിയ ടിപ്പർ ലോറിയുടെ ടയർ പൊട്ടി സമീപത്തെ വീട്ടിലേക്ക് ഇടിച്ചു കയറിയത്. മങ്കോട്ടച്ചിറ കടമ്പാട്ട് സദാനന്ദന്റെ വീട്ടിലേക്കാണ് ഇടിച്ചു കയറിയത്. നിയന്ത്രണം തെറ്റിയ ലോറി വീടിനു മുന്നിലെ നെറ്റ് വേലി ഇടിച്ചു തകർത്തു. 

സമീപത്തെ ചെമ്മണ്ണിൽ ടയർ താഴ്ന്നതിനാലാണ് ദുരന്തം ഒഴിവായത്. ടയർ താഴ്ന്നില്ലങ്കിൽ വീടിന്റെ മുൻവശത്തെ ഭിത്തി ഇടിച്ചു തകർക്കുകയും ആളപായം ഉണ്ടാവുകയും ചെയ്യുമായിരുന്നു. കഴിഞ്ഞ ദിവസം ഈ വീട്ടിൽ മരണാനന്തര സഞ്ചയന കർമ്മങ്ങളും നടന്നിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും
നടിയെ ആക്രമിച്ച കേസ്; 'തെറ്റുചെയ്യാത്ത ഞാൻ കടുത്ത മാനസിക സമ്മർദ്ദത്തിൽ' ദിലീപ് മുഖ്യമന്ത്രിക്ക് അയച്ച മെസേജ് വിവരങ്ങൾ പുറത്ത്