ഇതുവരെ മിക്സഡാക്കിയത് 11 സ്കൂളുകൾ, ഇനിയും തുടരും; ലിംഗ സമത്വം മുൻനിർത്തിയുള്ള നീക്കമെന്നും മന്ത്രി

Published : Jul 04, 2022, 06:59 PM ISTUpdated : Jul 04, 2022, 07:05 PM IST
ഇതുവരെ മിക്സഡാക്കിയത് 11 സ്കൂളുകൾ, ഇനിയും തുടരും; ലിംഗ സമത്വം മുൻനിർത്തിയുള്ള നീക്കമെന്നും മന്ത്രി

Synopsis

ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം മിക്സഡ് സ്കൂളുകളാക്കിയ സ്കൂളുകളുടെ പേര് വിവരം അടക്കം പുറത്തുവിട്ടു

തിരുവനന്തപുരം: ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 11 ബോയ്സ് / ഗേൾസ് ഹൈസ്കൂളുകൾ മിക്സഡ് സ്കൂളുകളാക്കിയെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി. സ്കൂൾ അധികൃതരും പിടിഎയും തദ്ദേശ ഭരണ സ്ഥാനവും സംയുക്തമായി തീരുമാനമെടുത്ത് ആവശ്യപ്പെട്ടാൽ കൂടുതൽ സ്കൂളുകൾ മിക്സഡ് ആക്കാൻ അനുമതി നൽകുമെന്നും മന്ത്രി പറഞ്ഞു.

ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം മിക്സഡ് സ്കൂളുകളാക്കിയ സ്കൂളുകളുടെ പേര് വിവരം ഇനി-

  1. കോഴിക്കോട് മടപ്പള്ളി ഗവൺമെന്റ് ഗേൾസ് എച്ച്എസ്എസ്,
  2. ചാലപ്പുറം ഗവൺമെന്റ് ഗണപത് ബോയ്സ് ഹൈസ്കൂൾ,
  3. കൊയിലാണ്ടി ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ,
  4. ബാലുശ്ശേരി ജിജിഎ എസ് എസ് ആൻഡ് ബോയ്സ് ഇന്റഗ്രേഷൻ,
  5. കണ്ണൂർ തലശ്ശേരി സെന്റ് ജോസഫ് എച്ച്എസ്എസ്(എച്ച്എസ് വിഭാഗം ),
  6. പയ്യന്നൂർ എ കെ എ എസ് ജി വി എച്ച് എസ് എസ്,
  7. തൃശ്ശൂർ ചാലക്കുടി  ജി ജി എച്ച് എസ് എസ്,
  8. ജി വി എച്ച് എസ് എസ്,  എറണാകുളം
  9. ജി ബി എച്ച് എസ് എസ് നോർത്ത് പറവൂർ,
  10. എസ് ആർ വി (ഡി )യു പി എസ് പത്തനംതിട്ട
  11. ബാലികാമഠം എച്ച് എസ് എസ് തിരുമൂലപുരം

സാധാരണ നിലയിൽ സ്കൂൾ അധികൃതരും അധ്യാപക രക്ഷാകർതൃ സമിതിയും തദ്ദേശ ഭരണ സ്ഥാപനവും സംയുക്തമായി തീരുമാനമെടുത്താലാണ് ഈ നിലയിൽ സ്കൂളുകളെ മാറ്റുന്നത്. ഈ നിലയിൽ സംയുക്തമായ ആവശ്യം ഇനിയും സർക്കാരിന് മുന്നിലേക്ക് എത്തുകയാണെങ്കിൽ കൂടുതൽ ബോയ്സ് / ഗേൾസ് സ്കൂളുകൾക്ക് മിക്സഡ് സ്കൂൾ അംഗീകാരം നൽകും. ലിംഗ തുല്യത, ലിംഗസമത്വം, ലിംഗാവബോധം എന്നിവ മുൻനിർത്തിയുള്ള പ്രവർത്തനം തുടരുമെന്നും പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. 

PREV
Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: രണ്ടാമത്തെ കേസിൽ എ പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങും
Malayalam News live: ഇന്ന് ഏഴാം ദിനം; ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി തുടരുന്നു, സർവീസുകൾ റദാക്കിയേക്കും