ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പായി കേരളത്തില്‍ പാർട്ടി സംവിധാനം ശക്തമാക്കാനൊരുങ്ങുകയാണ് ആംആദ്മി

Published : Jun 23, 2022, 06:28 AM ISTUpdated : Jun 23, 2022, 06:44 AM IST
ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പായി കേരളത്തില്‍ പാർട്ടി സംവിധാനം ശക്തമാക്കാനൊരുങ്ങുകയാണ് ആംആദ്മി

Synopsis

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാന രാഷ്ട്രീയത്തിൽ ചലനമുണ്ടാക്കാനൊരുങ്ങുകയാണ് ആം ആദ്മി. ഇതിന് മുന്നോടിയായിട്ടായിരുന്നു 14 ജില്ല കേന്ദ്രങ്ങളിലും ഭരണ-പ്രതിപക്ഷ മുന്നണികൾക്കെതിരായുള്ള പ്രതിഷേധ റാലികൾ.

കൊച്ചി: സംസ്ഥാനത്ത് ഭരണ-പ്രതിപക്ഷ മുന്നണികൾക്കെതിരെ പ്രതിഷേധ കൂട്ടായ്മയുമായി ആംആദ്മി. ജില്ല കേന്ദ്രങ്ങളില്ലാം ആംആദ്മി സമാധാന പ്രതിഷേധ റാലികൾ സംഘടിപ്പിച്ചു. രണ്ട് വർഷം കഴിഞ്ഞ് വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി സംവിധാനം ശക്തമാക്കാനൊരുങ്ങുകയാണ് ആംആദ്മി.

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാന രാഷ്ട്രീയത്തിൽ ചലനമുണ്ടാക്കാനൊരുങ്ങുകയാണ് ആം ആദ്മി. ഇതിന് മുന്നോടിയായിട്ടായിരുന്നു 14 ജില്ല കേന്ദ്രങ്ങളിലും ഭരണ-പ്രതിപക്ഷ മുന്നണികൾക്കെതിരായുള്ള പ്രതിഷേധ റാലികൾ. കൊച്ചിയിലെ പ്രതിഷേധ കൂട്ടായ്മ പാർട്ടി സംസ്ഥാന കൺവീനർ പി.സി.സിറിയക് ഉദ്ഘാടനം ചെയ്തു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്, ദില്ലി ആരോഗ്യമന്ത്രിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

തൃക്കാക്കര തെരഞ്ഞെടുപ്പിന് മുന്പ് അരവിന്ദ് കെജ്‍രിവാൾ നേരിട്ടെത്തി ട്വന്‍റി ട്വന്‍റിയുമായി സഖ്യം പ്രഖ്യാപിച്ചെങ്കിലും തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. പാർട്ടി അടിത്തറ ശക്തിപ്പെടുത്തിയ ശേഷം തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയാൽ മതിയെന്ന തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇത്. രണ്ട് വർഷം കഴിഞ്ഞുള്ള ലോക്സഭ തെരഞ്ഞെടുപ്പും, പിന്നലെയെത്തുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പും 2026ലെ നിയമസഭ തെരഞ്ഞെടുപ്പും ലക്ഷ്യമിട്ടാണ് ആപ്പിന്‍റെ പ്രവർത്തനങ്ങൾ. 

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്പ് തന്നെ 20,000 വാർഡുകളിലും പാർട്ടി കമ്മിറ്റികൾ രൂപീകരിക്കാനാണ് ശ്രമം. ഇതിന്‍റെ നാന്ദിയായി അടുത്ത മാസം മണ്ഡലം തലത്തിൽ ഭരണ-പ്രതിപക്ഷ മുന്നണികൾക്കെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് ആംആദ്മി അറിയിച്ചു.

പഞ്ചാബിൽ എഎപി നേതാവിന്റെ മകന്റെ വെടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: അതിജീവിതയ്ക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷ; വിധി എതിരായാൽ നിയമസഹായം നൽകുമെന്ന് ഉമാ തോമസ് എം എൽ എ
`സിനിമാക്കാര്‍ക്കിടയിലെ സുനിക്കുട്ടൻ', ആരാണ് പൾസർ സുനി? ആക്രമിക്കപ്പെട്ട നടി ഇയാളെ തിരിച്ചറിഞ്ഞത് എളുപ്പത്തിൽ