നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള മന്ത്രിയുടെ ആരോഗ്യനില മോശമാണെന്ന് അഭിഭാഷകന്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. 

ദില്ലി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി അറസ്റ്റ് ചെയ്ത ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. ദില്ലി റോസ് അവന്യൂ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. വിവിധ ഷെല്‍ കമ്പനികളിലൂടെ കള്ളപ്പണം വെളുപ്പിച്ചെടുത്തെന്ന കേസില്‍ മെയ് 31 ന് അറസ്റ്റിലായ മന്ത്രി ജൂൺ 13 വരെ ഇഡി കസ്റ്റഡിയിലായിരുന്നു. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള മന്ത്രിയുടെ ആരോഗ്യനില മോശമാണെന്ന് അഭിഭാഷകന്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. 

Scroll to load tweet…

കഴിഞ്ഞ മെയ് 30 തിനാണ് കള്ളക്കടത്ത് കേസിൽ അരവിന്ദ് കെജ്രിവാൾ മന്ത്രി സഭയിലെ ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിൻ അറസ്റ്റിലായത്. 2015-16 കാലയളവില്‍ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനായിരിക്കെ സത്യേന്ദ്ര ജെയിന്‍ വിവിധ കടലാസ് കമ്പനികളിലൂടെ 4.81 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്നും, പണം കൊല്‍ക്കത്തയിലേക്ക് ഹവാല ഇടപാടിലൂടെ കടത്തിയെന്നുമാണ് എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റിന്‍റെ കണ്ടെത്തല്‍. ഈ പണമുപയോഗിച്ച് മന്ത്രി ദില്ലിയില്‍ ഭൂമി വാങ്ങിയെന്നും ഇഡി പറയുന്നു. ഏപ്രിലില്‍ ഈ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു.ബിജെപി കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നാണ് ആംആദ്മി പാര്‍ട്ടിയും അരവിന്ദ് കെജ്രിവാളും ആരോപിക്കുന്നത്. ഇത്തരത്തിൽ മറ്റ് മന്ത്രിമാരെയും കുടുക്കാൻ സാധ്യതയുണ്ടെന്നും എഎപി ആരോപിക്കുന്നു.

'ഞങ്ങളെ മൊത്തം അറസ്റ്റ് ചെയ്യൂ', സിസോദിയയും അറസ്റ്റ് ചെയ്യപ്പെടാമെന്ന് കെജ്‍രിവാൾ

അഗ്നിപഥ് തീക്കളി, സേനാമേധാവികളുടെ യോഗം വിളിച്ച് രാജ്‍നാഥ് സിംഗ്, തണുപ്പിക്കുമോ സംവരണം?