
കാസർകോട്: എയിംസ് പരിഗണനാ പട്ടികയിൽ കാസർകോടിനേയും ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും ഉറപ്പ് ലഭിച്ചതായി ജനകീയ കൂട്ടായ്മ. ആരോഗ്യ രംഗത്ത് പിന്നാക്കം നിൽക്കുന്ന കാസർകോടിന് തന്നെ ഉന്നത ചികിത്സാ കേന്ദ്രമായ എയിംസ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ.
ഉന്നത ചികിത്സാ കേന്ദ്രമായ എയിംസ്, കാസർകോട് ജില്ലയിൽ സ്ഥാപിക്കണമെന്നത് കാലങ്ങളായി ഉയരുന്ന ആവശ്യമാണ്. ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ നിരവധി സമരങ്ങളുണ്ടായി. നിവേദനങ്ങൾ നൽകി. എന്നാൽ കാസർകോടിൻ്റെ പേര് ഉൾപ്പെടുത്തണമെന്ന ആവശ്യം എൽഡിഎഫ് സർക്കാർ പരിഗണിച്ചിരുന്നില്ല. പുതിയ സർക്കാർ വന്നതോടെ എയിംസ് പരിഗണനാ പട്ടികയിലേക്ക് കാസർകോടും വരികയാണ്. ജില്ലയിലെ പെരിയ യെ ഉൾപ്പെടുത്തി പട്ടിക പുതുക്കി നൽകാനാണ് സർക്കാർ തീരുമാനം. കാസർകോട്ട് എയിംസ് അനുവദിക്കാൻ കേന്ദ്രത്തിനുമേൽ ഒന്നിച്ചുള്ള സമ്മർദ്ദം ഉണ്ടാവണമെന്ന് ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. എയിംസ് വരുന്നതോടെ ജില്ലയുടെ ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam