നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്; ബാങ്കുകൾ എല്ലാ ദിവസവും പ്രവർത്തിക്കും, സി കാറ്റഗറി കടകൾ എട്ട് മണി വരെ തുറക്കാം

By Web TeamFirst Published Jul 13, 2021, 10:59 AM IST
Highlights

ഇതോടെ പ്രത്യേക കാറ്റഗറിയിലെ കടകൾ ഏതാനും ചില മണിക്കൂറുകൾ മാത്രം തുറക്കാൻ അനുമതി നൽകിയിരുന്ന മുൻ തീരുമാനം താത്കാലികമായി ഇല്ലാതായി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു. സി കാറ്റഗറിയിലെ കടകൾ എട്ട് മണി വരെ പ്രവർത്തിക്കാൻ അനുവാദം നൽകി. ഒന്നിടവിട്ട് തുറന്ന് എല്ലാ കടകളും പ്രവർത്തിക്കാമെന്നും സർക്കാർ അനുവാദം നൽകി. ബാങ്കുകൾ എല്ലാ ദിവസവും ഇടപാടുകാർക്ക് വേണ്ടി പ്രവർത്തിക്കാൻ അനുമതി നൽകി. എ,ബി,ഡി കാറ്റഗറിയിലെ കടകൾ ഏഴ് മണി വരെ പ്രവർത്തിക്കാനാണ് അനുമതി. വാരാന്ത്യ ലോക്ക്ഡൗൺ തുടരാനും തീരുമാനമായി. ഇതോടെ പ്രത്യേക കാറ്റഗറിയിലെ കടകൾ ഏതാനും ചില മണിക്കൂറുകൾ മാത്രം തുറക്കാൻ അനുമതി നൽകിയിരുന്ന മുൻ തീരുമാനം താത്കാലികമായി ഇല്ലാതായി. വ്യാപാരികളുടെ പ്രതിഷേധം കണക്കിലെടുത്താണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.

തൃപ്തരല്ലെന്ന് വ്യാപാരികൾ

കൊവിഡ് നിയന്ത്രണങ്ങളിൽ സർക്കാർ കൊണ്ടുവന്നിരിക്കുന്ന പുതിയ ഇളവുകളിൽ തൃപ്തരല്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. ഒരു മണിക്കൂർ സമയം നീട്ടി നൽകിയത് കൊണ്ട് മാത്രം പരിഹാരമാകില്ല. മുഴുവൻ ദിവസവും കടകൾ തുറക്കാൻ അനുമതി വേണം. സർക്കാരിന്റെ നിലപാട് മാറാത്ത അവസ്ഥയിൽ മറ്റന്നാൾ മുതൽ പെരുന്നാൾ വരെ മുഴുവൻ കടകളും തുറക്കാൻ തന്നെയാണ് തീരുമാനമെന്നും സംഘടനയുടെ സംസ്ഥാന അധ്യക്ഷൻ ടി നസറുദ്ദീൻ പ്രതികരിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!