നിയമസഭ സമ്മേളനം പുനഃരാരംഭിക്കുന്നു; പ്രളയവും അനുപമയുടെ കുഞ്ഞും റിയാസിന്‍റെ 'കരാറുകാരും' ചർച്ചയാകും

Web Desk   | Asianet News
Published : Oct 25, 2021, 12:49 AM ISTUpdated : Oct 25, 2021, 02:49 AM IST
നിയമസഭ സമ്മേളനം പുനഃരാരംഭിക്കുന്നു; പ്രളയവും അനുപമയുടെ കുഞ്ഞും റിയാസിന്‍റെ 'കരാറുകാരും' ചർച്ചയാകും

Synopsis

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ അടിയന്തരസഹായം ലഭ്യമാക്കേണ്ടതിന്‍റെ ആവശ്യകതയിലേക്ക് എം എം മണി ശ്രദ്ധ ക്ഷണിക്കല്‍ അവതരിപ്പിക്കും

തിരുവനന്തപുരം: മഴക്കെടുതി മൂലം നിര്‍ത്തിവച്ച നിയമസഭ സമ്മേളനം(Assembly session) വീണ്ടും തുടങ്ങുമ്പോൾ നിരവധി വിഷയങ്ങളാകും ചർച്ചയാകുക. പ്രളയ കെടുതി (Kerala Flood) മുതൽ അനുപമയുടെ കുഞ്ഞിന്‍റെ ദത്തും (anupama child case) മന്ത്രി മുഹമ്മദ് റിയാസ് (Muhammad Riyaz) ഉയർത്തിയ കരാറുകാരുടെ വിവാദമടക്കം നിയമസഭയെ ഇത്തവണ പ്രക്ഷുബ്ധമാക്കിയേക്കും. പ്രളയ മൂന്നൊരുക്കങ്ങളിലെ വീഴ്ച തന്നെയാകും പ്രതിപക്ഷം (Opposition) പ്രധാന ചര്‍ച്ചയാക്കുക. അടിയന്തര പ്രമേയ നോട്ടീസായി വിഷയം അവതരിപ്പിച്ചേക്കും.

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ അടിയന്തരസഹായം ലഭ്യമാക്കേണ്ടതിന്‍റെ ആവശ്യകതയിലേക്ക് എം എം മണി ശ്രദ്ധ ക്ഷണിക്കല്‍ അവതരിപ്പിക്കും. കള്ള് വ്യവസായ വികസന ബോര്‍ഡ് ബില്‍, കേരള ധാതുക്കള്‍ അവകാശങ്ങള്‍ ബില്‍, കയര്‍ തൊഴിലാളി ക്ഷേമ നിധി ബില്‍, സൂക്ഷ്മ ചെറുകിട വ്യവസയാ സ്ഥാപനങ്ങള്‍ ബില്‍ എന്നിവയടക്കം സഭ പരിഗണിക്കും.

അനുപമ കേസാകും ഇക്കുറി വലിയ വാദപ്രദിവാദങ്ങൾക്ക് കളമൊരുക്കുകയെന്നാണ് വിലയിരുത്തൽ. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ പ്രതികരിക്കാത്തതടക്കം മുൻനിർത്തിയാകും പ്രതിപക്ഷത്തിന്‍റെ ആക്രമണം. അതേസമയം തന്നെ മന്ത്രി റിയാസിനെതിരായ മരാമത്ത് വിവാദവും പ്രതിപക്ഷം സഭയില്‍ വരും ദിവസങ്ങളില്‍ സജീവമാക്കിയേക്കും.

അതേസമയം കരാറുകാരുമായി എംഎൽഎമാർ മന്ത്രി ഓഫീസിലേക്ക് വരേണ്ടതില്ലെന്ന പ്രസ്താന സിപിഎമ്മിൽ തന്നെ വിവാദ ചർച്ചയായിരിക്കെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് കരാറുകാരുടെ യോഗം വിളിച്ചു. മൂന്നു മാസത്തിലൊരിക്കൽ കരാറുകാരുടെ സംഘടന പ്രതിനിധികളുടെ യോഗം ചേരാൻ തീരുമാനവുമെടുത്തു. പൊതുമരാമത്ത് പ്രവൃത്തികള്‍ സമയബന്ധിതമായി തീർക്കാൻ വർക്കിംഗ് കലണ്ടർ തയ്യാറാക്കുമെന്ന് മുഹമ്മദ് റിയാസ് യോഗത്തിൽ പറഞ്ഞു. ഉദ്യോഗസ്ഥർക്കൊപ്പം കരാറുകാർക്കും പരിശീലനം നൽകാനും തീരുമാനിച്ചു. ഈ മേഖലയിലെ തെറ്റായ പ്രവണതകള്‍ക്കെതിരെ എല്ലാ സംഘടനകളും നിലകൊള്ളണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വകുപ്പിൻെറ പ്രവർത്തനങ്ങള്‍ക്ക് പൂർണ പിന്തുണ യോഗത്തിൽ പങ്കെടുത്ത സംഘടന പ്രതിനിധികള്‍ അറിയിച്ചതായി പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

PREV
click me!

Recommended Stories

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, ഇവിടെ വേറെയും കോടതികൾ ഉണ്ട്, അതിജീവിത പ്രയാസത്തിൽ'; പ്രതികരിച്ച് ഭാഗ്യലക്ഷ്മി
പമ്പയിൽ കെഎസ്ആര്‍ടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; തീർത്ഥാടകരടക്കം 30 പേർക്ക് പരിക്ക്