
കുന്ദമംഗലം മണ്ഡലത്തിൽ ഇത്തവണ സിറ്റിങ് സീറ്റിൽ വീണ്ടും പിടിഎ റഹീമിനെ ഇടത് സ്വതന്ത്രനായി മത്സരിപ്പിക്കുമ്പോൾ മണ്ഡലത്തിൽ ഹാട്രിക്ക് വിജയം നേടിയ ചരിത്രം ആവർത്തിക്കുമെന്നാണ് എൽഡിഎഫ് പറയുന്നത്. 2011ൽ ഇടത് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച റഹീമിനെ പിന്നീടങ്ങോട്ട് തോൽവി എന്നത് കൺമുന്നിൽ പോലും എത്തിയിട്ടില്ലായിരുന്നു. ഇത്തവണ കിരീടം എങ്ങനെയെങ്കിലും പിടിച്ചടക്കിയെ മതിയാകൂ എന്നാണ് ലീഗിന്റെ പക്ഷം. അതിനായി ലീഗ് സീറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ജില്ലാ പ്രസിഡന്റ് എംഎ റസാക്കിനെ തന്നെയാണ് അംഗത്തിനിറക്കുന്നത്.
2021 തെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ എൽഡിഎഫിന് വൻ വിജയമായിരുന്നു. ആകെ മൊത്തം 13 മണ്ഡലങ്ങളിൽ 11 സീറ്റും പിടിച്ച് എൽഡിഎഫ് മുന്നേറിയപ്പോൾ യുഡിഎഫ് രണ്ടിടങ്ങളാണ് കൈപ്പിടിയിലാക്കിയത്. യുഡിഎഫ് പിന്തുണയോടെ മത്സരിച്ച ആർഎംപിയും, മുസ്ലീം ലീഗും വിജയിച്ചിരുന്നു. അന്ന് കുന്ദമംഗലവും ഇക്കൂട്ടത്തിൽ ചുവന്നിരുന്നു. എന്നാൽ, ഇക്കുറി തദ്ദേശ തെരഞ്ഞെടുപ്പിൽ കിട്ടിയ ഭൂരിപക്ഷമാണ് ലീഗിനും കോൺഗ്രസിനും ജില്ലയിലും, കുന്ദമംഗലത്തും ലീഡ് ചെയ്യാൻ സാധിക്കുമെന്ന് കരുതുന്നത്. 2011ലെ തെരഞ്ഞെടുപ്പിന് ശേഷമാണ് കുന്ദമംഗലത്ത് കാറ്റ് ഇടത്തോട്ട് വീശിയത്. മുൻകാല ചരിത്രത്തിൽ ഇരുകൂട്ടരും മാറി ഭരണം കൈക്കലാക്കിയിരുന്നു. പിന്നീട് വന്ന തെരഞ്ഞെടുപ്പിൽ പിടിഎ റഹീമിലൂടെ മണ്ഡലം പിടിച്ചടക്കി. ഇക്കുറിയും തുടർച്ച തന്നെയാണ് ഇടത് പക്ഷം പ്രതീക്ഷിക്കുന്നത്.
അതേസമയം മണ്ഡലത്തിൽ ബിജെപിക്ക് കിട്ടുന്ന വോട്ടും ഇരു പാർട്ടികളെയും ആശങ്കയിലാക്കുന്നുണ്ട്. 38 ശതമാനം വോട്ടാണ് 2021ൽ മണ്ഡലത്തിൽ ബിജെപി നേടിയിരുന്നത്. ജില്ലയിൽ 1996 ലെ തെരഞ്ഞെടുപ്പില്‍ നഷ്ടമായ കൊയിലാണ്ടി കോണ്‍ഗ്രസ് തിരിച്ചു പിടിച്ചപ്പോള്‍ ഇടതുപക്ഷം തുടര്‍ച്ചയായി ജയിച്ചിരുന്ന കുന്ദമംഗലം സ്വതന്ത്രനെ ഇറക്കി ലീഗ് സ്വന്തമാക്കിയിരുന്നു. 2016-ൽ ലീഗിന് പകരം കോണ്‍ഗ്രസ് മത്സരിച്ച മണ്ഡലത്തിൽ ടി സിദ്ദിഖ് തോറ്റു. കോഴിക്കോട് ലോക്സഭാ മണ്ഡലത്തിന് കീഴില്‍ വരുന്ന കുന്ദമംഗലം വാശിയേറിയ പോരാട്ടം നടക്കുന്ന നിയമസഭാ മണ്ഡലം കൂടിയാണ്.
2016 ലെ തെരഞ്ഞെടുപ്പിൽ 77,410 വോട്ടുകളായിരുന്നു ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച പിടിഎ റഹീമിന് വിജയം. അതേസമയം കോൺഗ്രസിലെ ടി സിദ്ദിക്കിന് 66,205 വോട്ട് നേടാനായി. പിന്നീട് നടന്ന 2021 ലെ തെരഞ്ഞെടുപ്പിൽ 85,138 വോട്ട് നേടി പിടിഎ റഹീം ഹാട്രിക്ക് വിജയം നേടി. അതേസമയം ലീഗ് സ്ഥാനാർത്ഥിയായി മത്സരിച്ച ദിനേശ് പെരുമണ്ണക്ക് 74,862 പരാജയം പറയേണ്ടി വന്നിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam