കുട്ടനാട്ടില്‍ വള്ളം ഇടത്തോട്ട് തുഴയുമോ? അതോ റെജി ചെറിയാൻ അട്ടിമറി നടത്തുമോ?

Published : Apr 04, 2026, 11:05 AM IST
Kuttanad

Synopsis

കര്‍ഷകത്തൊഴിലാളികളുടെ പോരാട്ടങ്ങള്‍ക്ക് സാക്ഷിയായ നാട്. വെള്ളത്താൽ ചുറ്റപ്പെട്ട ഈ നാട്ടിൽ കൃഷി സംരക്ഷണം, അടിസ്ഥാന വികസനം തുടങ്ങിയവയാണ് പ്രധാനമായി ചര്‍ച്ചയാകുന്നത്. 

ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിന്‍റെ ഭാഗമായ കുട്ടനാട്, കേരളത്തിലെ ഏറ്റവും പരിസ്ഥിതിലോലമായ പ്രദേശങ്ങളിലൊന്നാണ്. കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പോരാട്ടം ഏറ്റവും അധികം വളര്‍ത്തിയ മണ്ണാണ് കുട്ടനാട്. കര്‍ഷകത്തൊഴിലാളികളുടെ പോരാട്ടങ്ങള്‍ക്ക് സാക്ഷിയായ നാട്. വെള്ളത്താൽ ചുറ്റപ്പെട്ട ഈ നാട്ടിൽ കൃഷി സംരക്ഷണം, അടിസ്ഥാന വികസനം തുടങ്ങിയവയാണ് പ്രധാനമായി ചര്‍ച്ചയാകുന്നത്.

വെള്ളപ്പൊക്കം തടയാനുള്ള പദ്ധതികൾ, ചിറകളുടെ സംരക്ഷണം, കൃത്യസമയത്തുള്ള നെല്ല് സംഭരണം തുടങ്ങിയവയിലും മറ്റ് പ്രതിസന്ധി ഘട്ടങ്ങളിലും ഇടപ്പെടുന്നവര്‍ക്ക് മാത്രമേ ഇവിടെ വോട്ട് ലഭിക്കൂ. ആരോഗ്യ സേവനങ്ങൾ, പെൻഷൻ പദ്ധതികൾ തുടങ്ങിയവയും വോട്ടര്‍മാരെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം

പ്രളയകാലത്തും മഹാമാരിയുടെ സമയത്തും സർക്കാർ നൽകിയ പിന്തുണയും നഷ്ടപരിഹാര വിതരണവും വോട്ടായി ലഭിച്ച തെരഞ്ഞെടുപ്പായിരുന്നു 2021ലേത്. എൻസിപി സ്ഥാനാർത്ഥിയായി എൽഡിഎഫ് മുന്നണിയിൽ മത്സരിച്ച തോമസ് കെ. തോമസ് 60,694 വോട്ടുകൾ നേടി വിജയിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ജേക്കബ് എബ്രഹാമിന് 48,326 വോട്ടുകൾ ലഭിച്ചു.

തുടരുമോ തോമസ് കെ തോമസ്?

ഇത്തവണയും എന്‍സിപി-എസ്‌പിയുടെ തോമസ് കെ തോമസ് തന്നെയാണ് കുട്ടനാട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. കുട്ടനാട് നിയോജകമണ്ഡലത്തിലെ വികസനത്തുടർച്ച ലക്ഷ്യമിട്ടാണ് തോമസ് കെ തോമസ് വീണ്ടും മത്സരിക്കുന്നത്. വികസനത്തുടർച്ച എന്ന മുദ്രാവാക്യമുയർത്തി ജനവിധി തേടുന്ന സ്ഥാനാർഥി മണ്ഡലത്തിലെ വികസനങ്ങളും സര്‍ക്കാര്‍ നല്‍കിയ സഹായങ്ങളും പറഞ്ഞുകൊണ്ടാണ് പ്രചരണം നടത്തുന്നത്. കുട്ടനാടിന്‍റെ സമഗ്രവികസനത്തിന് എൽഡിഎഫ് മുന്നോട്ടുവയ്‌ക്കുന്ന കാഴ്‌ചപ്പാടുകളെ കുറിച്ചും വോട്ടര്‍മാരെ ബോധ്യപ്പെടുത്താന്‍ നിലവിലെ എംഎല്‍എ കൂടിയായ തോമസ് കെ തോമസ് ശ്രമിക്കുന്നുണ്ട്.

അതേസമയം കേരള കോണ്‍ഗ്രസിന്‍റെ റെജി ചെറിയാനാണ് മുഖ്യ എതിരാളി. സര്‍ക്കാരിന്‍റെ വീഴ്ചകള്‍ ഓരോന്നും എണ്ണി പറഞ്ഞുകൊണ്ടാണ് റെജി ചെറിയാന്‍റെ പ്രചരണം. കഴിഞ്ഞ് പോയ വർഷങ്ങളിൽ കണ്ടത് വാഗ്ദാനങ്ങൾ മാത്രമാണെന്നും ഭരണത്തിന്റെ അവഗണനകൾ, നാട്ടിലെ ജനങ്ങളുടെ ആരോഗ്യനില മെച്ചപ്പെടുത്താൻ ഒന്നും ചെയ്തിട്ടില്ല, ജനങ്ങളുടെ ശബ്ദം കേൾക്കാത്ത ഭരണത്തിന് ഇനി മാറ്റം ആവശ്യമുണ്ട് തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞു കൊണ്ടാണ് റെജി ചെറിയാന്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്നത്. ബിഡിജെഎസിലെ സന്തോഷ് ശാന്തിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. കുട്ടനാട്ടിൽ തെരഞ്ഞെടുപ്പ് എന്നത് വെറും രാഷ്ട്രീയ പോരാട്ടമല്ല, മറിച്ച് അതിജീവനത്തിന്‍റെ വോട്ടുകളാണവ. അത് ഇത്തവണ ആര്‍ക്ക് കിട്ടുമെന്ന് കാത്തിരുന്ന് കാണാം.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രാജീവ് ചന്ദ്രശേഖർ പരസ്യ സംവാദത്തിന് തയ്യാറായില്ല, അത് ബിജെപിക്ക് ക്ഷീണം ഉണ്ടാക്കി; വീണ്ടും സംവാദത്തിന് വെല്ലുവിളിച്ച് വി ശിവൻകുട്ടി
വയനാട് ഫണ്ട് തിരുവനന്തപുരത്ത് ധനലക്ഷ്മി ബാങ്കിലെന്ന് കെസി വേണുഗോപാലിന്റെ വിശദീകരണം; ഒഴിഞ്ഞുമാറി വി ഡി സതീശൻ