വോട്ടെടുപ്പിന് പിന്നാലെ കണ്ണൂരിൽ തുടങ്ങിയ രാഷ്ട്രീയ ആക്രമണങ്ങൾ തുടരുന്നു. സിപിഎമ്മിനെതിരെ നിന്നവരെ ഉന്നമിട്ട് കൂടുതൽ അതിക്രമങ്ങൾ. മാതമംഗലം പേരൂലിൽ കുഞ്ഞികൃഷ്ണൻ അനുകൂല പോസ്റ്റിട്ടയാളുടെ കാർ കത്തിച്ചു.

01:39 PM (IST) Apr 11
ജാതി പറഞ്ഞും സാമ്പത്തികം പറഞ്ഞും അധിക്ഷേപിച്ചു. എച്ച്ഒഡിക്ക് എതിരെ നിതിൻ പരാതി നൽകിയതിൽ വൈരാഗ്യം ഉണ്ടായിരുന്നു. സീനിയർ വിദ്യാർത്ഥികൾ നിതിനെ റാഗ് ചെയ്തു. നിതിൻ ആത്മഹത്യ ചെയ്യില്ലെന്നും കുടുംബം ആവർത്തിച്ചു.
01:29 PM (IST) Apr 11
സഭയുമായി പ്രശ്നവുമില്ല. സഭയിലെ പിതാക്കന്മാരെ ബഹുമാനമാണ്. ബിഷപ്പുമാർ നന്ദികേട് കാണിച്ച് രാഷ്ട്രീയം കളിച്ചാൽ വർത്തമാനം പറയും.
12:39 PM (IST) Apr 11
ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ കുടുംബത്തിന്‍റെ ആരോപണം തള്ളി കർണാടക പൊലീസ്. കുട്ടിയെ അപായപ്പെടുത്തിയതാകാനുള്ള സാധ്യതയാണ് പൊലീസ് തള്ളിയത്. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികതയൊന്നും കണ്ടെത്താനായിട്ടില്ലെന്ന് അന്വേഷണസംഘം അറിയിച്ചു.
11:55 AM (IST) Apr 11
വർക്കല ഇലകമൺ കെടാകുളം സ്വപ്ന നിവാസിൽ 65 വയസ്സുള്ള രമാഭായിക്കാണ് മർദ്ദനമേറ്റത്. വയോധികയുടെ തലയ്ക്കാണ് മുറിവേറ്റത്.
11:16 AM (IST) Apr 11
കർണാടക പൊലീസിന്റെ അകമ്പടിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്.
11:01 AM (IST) Apr 11
ആരോഗ്യസ്ഥിതി, ചുമത്തിയ കുറ്റങ്ങളിൽ 5 വർഷത്തിൽ താഴെയാണ് ശിക്ഷാ കാലാവധി തുടങ്ങിയവ പരിഗണിച്ചാണ് ജാമ്യം നൽകിയത്. ആരോഗ്യസ്ഥിതിയും പ്രായവും,സാമൂഹ്യ ബന്ധവും കണക്കിലെടുക്കുമ്പോൾ പ്രതി ഒളിവിൽ പോകാനുള്ള സാധ്യത കുറവാണെന്നും കോടതി പറഞ്ഞു.
10:30 AM (IST) Apr 11
ബൂത്തിൽ മൊബൈൽ ഫോൺ ഉപയോഗിച്ചു. സുധാകരൻ വോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ പകർത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്.
10:04 AM (IST) Apr 11
പ്രായപൂർത്തിയാകാത്ത കുംഭമേള വൈറൽ താരത്തിന്റെ വിവാഹത്തിൽ പോക്സോ കേസിന് പിന്നാലെ പട്ടിക വർഗപീഡന കുറ്റവും ചുമത്തും. വ്യാജ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കാൻ കൂട്ട് നിന്നവരും പ്രതികളാകും.
10:04 AM (IST) Apr 11
മുഖ്യമന്ത്രി ചർച്ച ഒഴിവാക്കണമെന്ന പൊതു വികാരം കോൺഗ്രസിൽ ശക്തം. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞത് ശരിയായില്ലെന്ന നിലപാടിലാണ് കോൺഗ്രസിലെ ഐ എ ഗ്രൂപ്പുകൾ.
10:03 AM (IST) Apr 11
എച്ച്ആർഡിഎസ് സ്ഥാപക ചെയർമാൻ അജി കൃഷ്ണനെതിരെ പോക്സോ കേസ് പരാതി. പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന് ആരോപിച്ച് എച്ച്ആർഡിഎസിലെ ജീവനക്കാരനാണ് പരാതി നൽകിയത്. അജി കൃഷ്ണനെ ദില്ലി പൊലിസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
10:01 AM (IST) Apr 11
ശ്രീനന്ദയുടെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്ന പ്രാഥമിക പോസ്‌റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. മരണകാരണം വീഴ്ചയിൽ തലയുടെ വലത് ഭാഗത്ത് ഏറ്റ പരിക്ക് ആണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ശരീരത്തിൽ ഉടനീളം പരിക്കുകൾ ഉണ്ട്. പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിൽ ആണ്. ഇതെല്ലം വീഴ്ച്ചയിൽ സംഭവിച്ചത് ആണെന്നാണ് സൂചന.
10:00 AM (IST) Apr 11
വോട്ടെടുപ്പിന് പിന്നാലെ കണ്ണൂരിൽ തുടങ്ങിയ രാഷ്ട്രീയ ആക്രമണങ്ങൾ തുടരുന്നു. മാതമംഗലം പേരൂലിൽ കുഞ്ഞികൃഷ്ണൻ അനുകൂല പോസ്റ്റിട്ടയാളുടെ കാർ കത്തിച്ചു. കാങ്കോൽ കരിങ്കുഴിയിൽ കുഞ്ഞികുഞ്ഞികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ ഷെഡ് കത്തിച്ചു.