അജി കൃഷ്ണനെ ദില്ലി പൊലിസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 11 വയസ്സുള്ള പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കി എന്നാണ് പരാതി. 2024ലാണ് അതിക്രമം നടന്നതെന്ന് പരാതിയിൽ പറയുന്നു.

ദില്ലി: എച്ച്ആർഡിഎസ് സ്ഥാപക ചെയർമാൻ അജി കൃഷ്ണനെതിരെ പോക്സോ കേസ് പരാതി. പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന് ആരോപിച്ച് എച്ച്ആർഡിഎസിലെ ജീവനക്കാരനാണ് പരാതി നൽകിയത്. അജി കൃഷ്ണനെ ദില്ലി പൊലിസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 11 വയസ്സുള്ള പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കി എന്നാണ് പരാതി. 2024ലാണ് അതിക്രമം നടന്നതെന്ന് പരാതിയിൽ പറയുന്നു. അതേസമയം പരാതിയിൽ പെൺകുട്ടിയുടെ രഹസ്യമൊഴി ഇന്ന് രേഖപെടുത്തും. കൂടുതൽ അന്വേഷണത്തിന് ശേഷമേ അറസ്റ്റ് രേഖപ്പെടുത്തൂ എന്ന പൊലീസ് അറിയിച്ചു. എഫ്ഐആറിൽ ഇതുവരെ ആരുടെയും പേര് ചേർത്തിട്ടില്ല. അതേസമയം പരാതി വ്യാജമാണെന്നും സ്ഥാപനത്തിനുള്ളിലെ തർക്കമാണ് കാരണമെന്നും എച്ച്ആർഡിഎസ് പ്രതികരിച്ചു.

Add Asianetnews as a Preferred SourcegooglePreferred

അതേസമയം എച്ച്ആർഡിഎസിനെതിരായ ഗൂഢാലോചന സ്ഥാപനത്തിൻറെ പ്രതിച്ഛായ തകർക്കാനുള്ള ഗൂഢാലോചന എന്നാണ് സംഘടനാ ഭാരവാഹികളുടെ പ്രതികരണം. പരാതി നൽകിയ ജീവനക്കാരന് ആന്ധ്രയിലേക്ക് സ്ഥലംമാറ്റം നൽകിയിരുന്നു. ഇയാൾക്കെതിരെ നിരന്തരം പരാതികൾ ലഭിച്ച സാഹചര്യത്തിൽ അച്ചടക്ക നടപടിയെടുത്തിരുന്നു. പരാതി നൽകിയ ജീവനക്കാരനെതിരെ മറ്റ് ആരോപണങ്ങൾ ഉണ്ടെന്നും ഇയാൾ സ്ഥാപനത്തിൽ നടത്തിയ ക്രമവിരുദ്ധ നടപടികൾക്കെതിരെ പരാതി നൽകുമെന്നും സംഘടനാ ഭാരവാഹികൾ പ്രതികരിച്ചു.