LIVE NOW
Published : Apr 17, 2026, 05:38 AM ISTUpdated : Apr 17, 2026, 09:55 AM IST

Malayalam News Live Updates: 'റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് നൽകിയ ഇളവ് പുതുക്കില്ല', വ്യക്തമാക്കി അമേരിക്ക, ഇളവ് ഏപ്രിൽ 19ന് അവസാനിക്കും

Summary

മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങളിൽ കോൺഗ്രസിൽ പരസ്യ പ്രതികരണം പാടില്ലെന്ന് നിർദേശം. കെപിസിസി അധ്യക്ഷനും സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയും ആണ് നിർദേശം പുറപ്പെടുവിച്ചത്.

US Ends Sanctions Waiver for India on Iran Oil Imports, Deadline Nears

09:55 AM (IST) Apr 17

'റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് നൽകിയ ഇളവ് പുതുക്കില്ല', വ്യക്തമാക്കി അമേരിക്ക, ഇളവ് ഏപ്രിൽ 19ന് അവസാനിക്കും

ഇറാൻ, റഷ്യ എന്നിവിടങ്ങളിൽ നിന്ന് എണ്ണ വാങ്ങാൻ യുഎസ് ഇന്ത്യയ്ക്ക് അനുവദിച്ചിരുന്ന ഉപരോധ ഇളവുകൾ ഇനി പുതുക്കില്ല. 

Read Full Story

09:28 AM (IST) Apr 17

തിരുവനന്തപുരം മെഡിക്കൽ കോളജ് ഐസിയു പ്രവർത്തിക്കുന്നത് തുണി കെട്ടി മറച്ച്; ഗുരുതതര പ്രസിസന്ധിയെന്ന് ചൂണ്ടിക്കാട്ടി ജനറൽ സർജറി വിഭാഗം മേധാവിയുടെ കത്ത്

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തുണി കെട്ടി മറച്ചാണ് താൽക്കാലിക ഐസിയുകൾ പ്രവർത്തിക്കുന്നത്. ഗുരുതതര പ്രസിസന്ധിയെന്ന് ചൂണ്ടിക്കാട്ടി വകുപ്പ് ജനറൽ സർജറി വിഭാഗം മേധാവി കത്ത് അയച്ചു.

Read Full Story

09:15 AM (IST) Apr 17

കൊടുംചൂടിനിടെ ആശ്വാസമോ...! 7 ജില്ലകളിൽ മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ് പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നേരിയ മഴയ്ക്ക് സാധ്യതയുളളത്. കനത്ത ചൂടിനിടെ മഴയെത്തുന്നത് നേരിയ ആശ്വാസമാവും. അതേസമയം, സംസ്ഥാനത്ത് കൊടും ചൂട് തുടരുകയാണ്.

Read Full Story

09:11 AM (IST) Apr 17

'ഹോർമുസ് തുറക്കാൻ അന്താരാഷ്ട്ര സമ്മർദ്ദം ശക്തമാക്കണം, കൂടുതൽ ഇന്ത്യൻ കപ്പലുകൾ ഹോർമുസ് കടക്കണം'; ഫ്രാൻസുമായി ചർച്ച നടത്തി ഇന്ത്യ

ഹോർമുസ് കടലിടുക്ക്‌ തുറക്കുന്ന വിഷയം ഫ്രാൻസുമായി ചർച്ച ചെയ്ത് ഇന്ത്യ. ഹോർമുസ് തുറക്കാൻ അന്താരാഷ്ട്ര സമ്മർദ്ദം ശക്തമാക്കണം എന്നാണ് ഇന്ത്യയുടെ നിലപാട്

Read Full Story

08:56 AM (IST) Apr 17

മുഖ്യമന്ത്രി പദവിയിയിൽ പക്ഷം പിടിക്കില്ല; കടുത്ത അതൃപ്തിയിൽ ലീ​ഗ് നേതൃത്വം, യുഡിഎഫ് ജനങ്ങളുടെ മുമ്പിൽ പരിഹാസ്യരാകുന്നുവെന്ന് വിലയിരുത്തൽ

യുഡിഎഫ് ജനങ്ങളുടെ മുമ്പിൽ പരിഹാസ്യരാകുന്നുവെന്ന വിലയിരുത്തലിലാണ് ലീഗ് നേതൃത്വം. നേതാക്കൾ തന്നെയാണ് മുഖ്യമന്ത്രി വിവാദത്തിന് വഴി വെച്ചതെന്നും മുസ്ലിം ലീ​ഗ് വിലയിരുത്തുന്നു. കോൺഗ്രസ്‌ നേതാക്കൾ പരസ്യ പ്രതികരണം തുടർന്നാൽ ഹൈക്കമാന്റ് ഇടപെടൽ ആവശ്യപ്പെടാനും നീക്കമുണ്ട്.

Read Full Story

08:33 AM (IST) Apr 17

കുംഭമേള വൈറല്‍ താരത്തെ കണ്ടെത്തിയില്ല; പെൺകുട്ടി ഹൈക്കോടതിയെ സമീപിക്കുമെന്ന് സൂചന, മധ്യപ്രദേശ് പൊലീസ് കൊച്ചിയില്‍ തുടരുന്നു

പൊലീസ് പല സ്ഥലങ്ങളിലും പരിശോധന നടത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായിരുന്നില്ല. കസ്റ്റഡിയിലെടുക്കേണ്ട സാഹചര്യമില്ലെന്നും പെൺകുട്ടിയിൽ നിന്ന് മൊഴിയെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മധ്യപ്രദേശ് പൊലീസ്

Read Full Story

08:22 AM (IST) Apr 17

മുഖ്യമന്ത്രി സ്ഥാനത്തിനായി വടംവലി - കേരളത്തിലെ നീക്കങ്ങൾ നിരീക്ഷിച്ച് ഹൈക്കമാൻഡ്, ചില നേതാക്കളിൽ നിന്ന് വിവരം തേടി ഖാർഗെ

 വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവരുടെ പേരുകൾ ഉയരുമ്പോൾ, പരസ്യ പ്രതികരണങ്ങൾ വിലക്കി ഹൈക്കമാൻഡ് രംഗത്തെത്തിയിട്ടുണ്ട്. 

Read Full Story

07:51 AM (IST) Apr 17

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടു, പ്രണയം നടിച്ച് വീട്ടിലെത്തിച്ച് പീഡനം, പെൺകുട്ടി പിന്മാറിയതോടെ പ്രതികാരം; യുവാവ് പിടിയിൽ

രണ്ടു വർഷം മുമ്പ് 15കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. ഏരൂര്‍ സ്വദേശി അര്‍ജുന്‍ കൃഷ്ണ (21) ആണ് അറസ്റ്റിലായത്

Read Full Story

07:48 AM (IST) Apr 17

ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം - ഇൻസ്റ്റാ പേ ലോൺ ആപ്പിനെതിരെ പൊലീസ് കേസെടുത്തു

നിതിൻ രാജിന്റെ മരണത്തെ തുടർന്ന് ലോൺ ആപ്പിനെതിരെ പൊലീസ് കേസെടുത്തു. ഇൻസ്റ്റാ പേ എന്ന ലോൺ ആപ്പിനെതിരെയാണ് കേസ് എടുത്തത്.

Read Full Story

07:30 AM (IST) Apr 17

വിജയ് ക്രിസ്ത്യാനിയാണോ? ക്രിസ്ത്യാനികൾ ഉപദ്രവിക്കപ്പെട്ടപ്പോൾ പ്രതികരിച്ചോ?; ബിജെപിയുടെ ബി ടീം മാത്രമാണ് വിജയ് എന്ന് ഡിഎംകെ

വിജയ് ക്രിസ്ത്യാനിയാണോ എന്ന ചോദ്യവുമായി ഡിഎംകെ രം​ഗത്ത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രിസ്ത്യാനികൾ ഉപദ്രവിക്കപ്പെട്ടപ്പോൾ വിജയ് പ്രതികരിച്ചില്ലെന്നും ക്രിസ്ത്യൻ വോട്ടുകൾ ഡിഎംകെയ്ക്ക് തന്നെ ലഭിക്കുമെന്നും ഡിഎംകെ എംഎൽഎ ഇനിഗോ ഇറുദയരാജ്‌.

Read Full Story

07:08 AM (IST) Apr 17

സംസ്ഥാനത്ത് കൊടും ചൂട്; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്, പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം

സംസ്ഥാനത്ത് കൊടും ചൂട്. 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം.

Read Full Story

06:58 AM (IST) Apr 17

നിതിൻ രാജിന്റെ മരണം - ഉത്തരവാദികളായ അധ്യാപകരെ എല്ലാം പുറത്താക്കണമെന്ന് വിദ്യാർഥികൾ; ഇന്നും പ്രതിഷേധം നടക്കും

നിതിൻ രാജിന്റെ മരണത്തിൽ ഉത്തരവാദികളായ അധ്യാപകരെ എല്ലാം പുറത്താക്കണമെന്ന് വിദ്യാർഥികൾ. അഞ്ചരക്കണ്ടി കോളേജിലെ അനിശ്ചിതകാല സമരം തുടരുന്നു.

Read Full Story

06:01 AM (IST) Apr 17

ശബരിമല യുവതിപ്രവേശനം - ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും; സംസ്ഥാന സർക്കാരിന്റെ വാദവും ഇന്നുണ്ടായേക്കും

ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും. യുവതിപ്രവേശനത്തെ എതിർക്കുന്നവരുടെ വാദമാകും ഇന്ന് നടക്കുന്നത്.

Read Full Story

05:50 AM (IST) Apr 17

വനിതാ സംവരണ ബില്ലിന്മേൽ വോട്ടെടുപ്പ് ഇന്ന്; നിലപാടിലുറച്ച് പ്രതിപക്ഷം, ബിൽ പാസാകുമെന്ന പ്രതീക്ഷയിൽ ബിജെപി

വനിതാ സംവരണ ബില്ലിന്മേലുള്ള വോട്ടെടുപ്പ് ഇന്ന് വൈകിട്ട് നാല് മണിക്ക് നടക്കും. 543 സീറ്റിൽ മൂന്നിലൊന്ന് സ്ത്രീകൾക്ക് നൽകുന്നതേ അംഗീകരിക്കൂ എന്ന നിലപാടിൽ പ്രതിപക്ഷം ഉറച്ച് നിൽക്കുകയാണ്.

Read Full Story

05:38 AM (IST) Apr 17

മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങളിൽ കോൺഗ്രസിൽ പരസ്യ പ്രതികരണം പാടില്ലെന്ന് നിർദേശം; രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാൻഡ് നേതാക്കളെ കാണും

മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങളിൽ കോൺഗ്രസിൽ പരസ്യ പ്രതികരണം പാടില്ലെന്ന് നിർദേശം. കെപിസിസി അധ്യക്ഷനും സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയും ആണ് നിർദേശം പുറപ്പെടുവിച്ചത്.

Read Full Story

More Trending News