LIVE NOW
Published : Mar 18, 2026, 05:38 AM ISTUpdated : Mar 18, 2026, 08:38 AM IST

Malayalam News Live: തൃപ്പൂണിത്തുറയിൽ സിനിമാതാരം അഞ്ജലി നായർ ട്വൻ്റി ട്വൻ്റി സ്ഥാനാർത്ഥി; ബിജെപി അണികൾക്ക് രോഷം, ആൾബലമാണ് തന്റെ ഊർജ്ജമെന്ന് അഞ്ജലി നായർ

Summary

കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം ഇന്ന് പൂർത്തിയാകും. ഇന്നലെ 55 സീറ്റുകളിലെ സ്ഥാനാർത്ഥികളുടെ പട്ടിക വന്നിരുന്നു. ഇന്നലെ പ്രഖ്യാപിച്ച ആദ്യ ഘട്ട പട്ടികയിൽ എംപിമാർ ആരുമില്ല എന്നതാണ് ശ്രദ്ധേയം. കെ സുധാകരൻ കണ്ണൂരിൽ സീറ്റ് വേണമെന്ന കടുത്ത നിലപാടിൽ തുടരുകയാണ്.

 

08:38 AM (IST) Mar 18

തൃപ്പൂണിത്തുറയിൽ സിനിമാതാരം അഞ്ജലി നായർ ട്വൻ്റി ട്വൻ്റി സ്ഥാനാർത്ഥി; ബിജെപി അണികൾക്ക് രോഷം, ആൾബലമാണ് തന്റെ ഊർജ്ജമെന്ന് അഞ്ജലി നായർ

പാർട്ടിക്ക് വലിയ സ്വാധീനമുള്ള മണ്ഡലം ഘടകകക്ഷിക്ക് നൽകിയതിൽ നേതാക്കൾക്കും അതൃപ്തിയുണ്ടെങ്കിലും ആരും പരസ്യ പ്രതികരണം വേണ്ടെന്ന നിലപാടിലാണ്. അതേസമയം തൃപ്പൂണിത്തുറയിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ ഗണപതിഹോമം നടത്തി സിനിമാതാരം കൂടിയായ അഞ്ജലി നായർ പ്രചാരണത്തിന് തുടക്കമിട്ടു.

Read Full Story

08:26 AM (IST) Mar 18

ബെന്നി ബെഹനാന് കെപിസിസി അധ്യക്ഷ ചുമതല ലഭിച്ചേക്കും; നീക്കം സണ്ണി ജോസഫ് പേരാവൂരിൽ മത്സരിക്കുന്ന സാഹചര്യത്തിൽ

കെപിസിസി അധ്യക്ഷ ചുമതല ബെന്നി ബെഹനാന് നൽകാൻ സാധ്യത. സണ്ണി ജോസഫ് പേരാവൂരിൽ മത്സരിക്കുന്ന സാഹചര്യത്തിലാണ് നീക്കം.

Read Full Story

07:48 AM (IST) Mar 18

കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥിത്വം - ജനങ്ങൾ പൊറുക്കില്ല, കുട്ടനാട് സീറ്റ് കോൺഗ്രസ്‌ വിറ്റെന്ന് സജി ജോസഫ്

കോൺഗ്രസ്‌ കുട്ടനാട് സീറ്റ് വിറ്റെന്ന് കോൺഗ്രസ്‌ നേതാവ് സജി ജോസഫ്. സീറ്റ് പെയ്മെന്റ് സീറ്റ് ആണെന്നും സാമ്പത്തിക ശക്തിക്കുവേണ്ടി നാടിനെ ബലി കൊടുക്കുകയാണ് ചെയ്തതെന്നും സജി ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു.

Read Full Story

07:00 AM (IST) Mar 18

കോൺഗ്രസിൽ അമർഷം പുകയുന്നു, കൊച്ചിയിൽ മുഹമ്മദ് ഷിയാസിനായി വാദിച്ച് വിഡി സതീശൻ; ചർച്ചക്കിടെ പ്രതിഷേധിച്ചിറങ്ങിയെന്നും സൂചന

കോൺഗ്രസിൽ അമർഷം പുകയുന്നു. സുധാകരനെ പിന്തിരിപ്പിക്കാനാണ് നേതാക്കളുടെ ശ്രമം. കൊച്ചിയിൽ മുഹമ്മദ് ഷിയാസിനായി ശക്തമായി വാദിക്കുകയാണ് വിഡി സതീശൻ.

Read Full Story

06:29 AM (IST) Mar 18

കൊയിലാണ്ടിയിൽ ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് അപകടം; മൂന്ന് എംബിബിഎസ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

കൊയിലാണ്ടി കുറുവങ്ങാട് വാഹനാപകടം. അപകടത്തിൽ മൂന്ന് എംബിബിഎസ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. നന്ദകിഷോർ, അഭിയാൻ, അഭിനവ് എന്നിവരാണ് മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Read Full Story

05:50 AM (IST) Mar 18

പാചകവാതക വിതരണ പ്രതിസന്ധി - ഹോട്ടൽ ഉടമകൾ തിങ്കളാഴ്ച കടകൾ അടച്ചിട്ട് പ്രതിഷേധിക്കും

പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം. ഹോട്ടൽ ഉടമകൾ തിങ്കളാഴ്ച കടകൾ അടച്ചിട്ട് പ്രതിഷേധിക്കും. നാളെ എണ്ണ കമ്പനികളുടെ ബോട്ട്ലിംഗ് പ്ലാന്‍റുകളിലേക്ക് മാർച്ച് നടത്തും.

Read Full Story

05:39 AM (IST) Mar 18

ദില്ലിയിൽ മാരത്തൺ ചർച്ചകൾ, കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം ഇന്ന് പൂർത്തിയാകും; സീറ്റ് വേണമെന്ന നിലപാടിലുറച്ച് കെ സുധാകരൻ

കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം ഇന്ന് പൂർത്തിയാകും. ഇന്നലെ 55 സീറ്റുകളിലെ സ്ഥാനാർത്ഥികളുടെ പട്ടിക വന്നിരുന്നു. കെ സുധാകരൻ കണ്ണൂരിൽ സീറ്റ് വേണമെന്ന കടുത്ത നിലപാടിൽ തുടരുകയാണ്.

 

Read Full Story

More Trending News