കെപിസിസി അധ്യക്ഷ ചുമതല ബെന്നി ബെഹനാന് നൽകാൻ സാധ്യത. സണ്ണി ജോസഫ് പേരാവൂരിൽ മത്സരിക്കുന്ന സാഹചര്യത്തിലാണ് നീക്കം.
തിരുവനന്തപുരം: കെപിസിസി അധ്യക്ഷ ചുമതല ബെന്നി ബെഹനാന് നൽകാൻ സാധ്യത. സണ്ണി ജോസഫ് പേരാവൂരിൽ മത്സരിക്കുന്ന സാഹചര്യത്തിലാണ് നീക്കം. പേരാവൂരിൽ സണ്ണി ജോസഫിന് എതിരാളിയായി മത്സരിക്കുന്നത് കെ കെ ശൈലജയാണ്. ബെന്നി ബെഹനാൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ സണ്ണി ജോസഫിനോടൊപ്പം തന്നെ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നവരാണ്. ബെന്നി ബെഹനാന് ചുമതല നൽകുന്നത് സംബന്ധിച്ച തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് ലഭ്യമാകുന്ന വിവരം.

