സംസ്ഥാനത്ത് ചൂട് അസഹനീയമായി തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി ദുരന്തനിവാരണ അതോറിറ്റി. ഇന്ന് ഉഷ്ണതരംഗ മുന്നറിയിപ്പ് നിലവിലില്ലെങ്കിലും താപനില ഉയരാൻ സാധ്യതയുള്ളതിനാൽ കർശന മുൻകരുതലുകൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

01:16 PM (IST) Apr 25
ജില്ലയിൽ പാമ്പുകടി സംഭവങ്ങൾ വർധിക്കുന്നത് ജനങ്ങളെ കടുത്ത ഭീതിയിലാഴ്ത്തുന്നു. കഴിഞ്ഞദിവസം രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ വെള്ളിയാഴ്ച രാത്രി വീണ്ടും രണ്ടുപേർക്ക് കൂടി പാമ്പുകടിയേറ്റു
01:11 PM (IST) Apr 25
അധ്യാപകരായ ഡോ എം കെ റാം, സംഗീത നമ്പ്യാർ എന്നിവരാണ് കേസിലെ പ്രതികൾ. ജാതി അധിക്ഷപം എന്ന വകുപ്പ് ഒഴിവാക്കാൻ ഡോക്ടർ റാം പട്ടികജാതിക്കാരനാണെന്ന രേഖ ഹാജരാക്കിയെന്നും അങ്ങനയല്ലെന്ന് കോടതിയെ ബോധ്യപ്പെടുത്തിയതായും പബ്ലിക് പ്രൊസിക്യൂട്ടർ പറഞ്ഞിരുന്നു.
01:05 PM (IST) Apr 25
സൂര്യാഘാത പ്രഥമ ശുശ്രൂഷയും പൊതു ഇടങ്ങളിൽ വഴിയോരങ്ങൾ, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ, ഓട്ടോ ടാക്സി സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ തണ്ണീർപന്തലുകളും സജ്ജമാക്കും. മഴവെള്ള സംഭരണം എല്ലായിടങ്ങളിലും ഉറപ്പാക്കാനും യോഗത്തിൽ മുഖ്യമന്ത്രി നിർദ്ദേശം നൽകി.
01:00 PM (IST) Apr 25
വൈദ്യുതി ബില്ലിനെ പോലും തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ചവരാണ് ഇപ്പോള്‍ നിസഹായരായി നോക്കി നില്‍ക്കുന്നത്. ഇതാണോ പിണറായി വിജയനും മന്ത്രിമാരും മുതല്‍ സൈബര്‍ പോരാളികള്‍ വരെ തിരഞ്ഞെടുപ്പ് കാലത്ത് കെട്ടിപ്പൊക്കിയ പവര്‍കട്ട് ഇല്ലാത്ത കേരളം.
12:46 PM (IST) Apr 25
വേനൽച്ചൂട് ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നിരിക്കുകയാണ്. പീക്ക് സമയ വൈദ്യുതി ഉപയോഗം ഏപ്രിൽ 18ന് സർവ്വകാല റെക്കോർഡായ 117.16 ദശലക്ഷം യൂണിറ്റിലേക്ക് എത്തി
12:27 PM (IST) Apr 25
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടുദിവസമായി പടക്ക നിർമ്മാണശാല അടച്ചിട്ടിരിക്കുകയായിരുന്നു. ഇന്ന് രാവിലെ വന്ന പടക്കശാല തുറക്കുമ്പോഴാണ് പെട്ടെന്ന് തീപിടുത്തം ഉണ്ടായത്.
12:12 PM (IST) Apr 25
ബിരുദ വിദ്യാര്‍ത്ഥിനിയായ 19കാരിയെ അജ്ഞാതന്‍ വീട്ടില്‍ക്കയറി ഉപദ്രവിച്ചതായി പരാതി
12:02 PM (IST) Apr 25
മുഖ്യമന്ത്രി കസേര തർക്കത്തിൽ തൻ്റെ പേരിൽ വ്യാജസ്‌ക്രീൻ ഷോട്ടുകൾ പ്രചരിപ്പിക്കുന്നുവെന്നും വിമല പരാതിയിൽ പറയുന്നു. പ്രചരണം നടത്തിയവർക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം.
11:07 AM (IST) Apr 25
2015 ലാണ് പേടിഎം പേയ്‌മെന്റ് ബാങ്കിന് ലൈസൻസ് നൽകിയത്. 2022 ൽ അതിൽ പുതിയ ഉപഭോക്താക്കളെ ചേർക്കുന്നത് നിർത്തിയിരുന്നു. 2024 ൽ പ്രവർത്തനങ്ങൾക്ക് വലിയ നിയന്ത്രണങ്ങൾ കൊണ്ട് വരുകയും ചെയ്തു.
11:07 AM (IST) Apr 25
വിവാഹ വീട്ടിലേക്ക് ചപ്പാത്തി വാങ്ങാനെത്തിയ യുവാക്കളെ 25ഓളം വരുന്ന അക്രമി സംഘം ക്രൂരമായി മര്‍ദ്ദിച്ചു
10:20 AM (IST) Apr 25
കായികമന്ത്രി തിരുവനന്തപുരത്ത് കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്ത കായികഭവൻ ഇനിയും പ്രവർത്തനം തുടങ്ങിയില്ല. കെട്ടിടത്തിന് ഇതുവരെ ചുവരുകളാവുകയോ ഒരു മുറിയെങ്കിലും പണിയുകയോ ചെയ്തിട്ടില്ല
09:55 AM (IST) Apr 25
2025 സാമ്പത്തിക വർഷത്തിൽ ബാങ്കിലുള്ള നിക്ഷേപം 1395 കോടിയാണ്. നിലവിൽ പേടിഎം ആപ്പ് ഉപയോഗിക്കുന്നവർക്ക് മറ്റ് സേവനങ്ങൾക്ക് തടസമുണ്ടാകില്ല. യുപിഐ ഇടപാടുകൾ, സൗണ്ട് ബോക്സ്, റീചാർജ്, മറ്റ് സ്ഥാപനങ്ങളുമായി ചേർന്നുള്ള സേവനങ്ങൾ എന്നിവയൊന്നും തടസപ്പെടില്ല.
09:49 AM (IST) Apr 25
ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസില്‍ മന്ത്രി വീണ ജോർജ് അന്വേഷണ സംഘത്തിന് മൊഴി നൽകി. ആയുധം ഉപയോഗിച്ച് ആക്രമിച്ചുവെന്ന് മൊഴിയിൽ ഇല്ല. ഉന്തിലും തള്ളിലുമായി കഴുത്തിന് പരിക്കേറ്റന്നാണ് മന്ത്രിയുടെ മൊഴി.
09:48 AM (IST) Apr 25
ശബരിമലയിലെ സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ അനുമതി ഇല്ലാതെ പറന്ന സംഭവം ഗുരുതര സുരക്ഷാലംഘനമെന്ന് റിപ്പോർട്ട്. എഡിജിപി എസ് ശ്രീജിത് തയ്യാറാക്കിയ റിപ്പോർട്ട് ഇന്ന് സ്‌പെഷ്യൽ കമീഷണർക്ക് കൈമാറും. കൊടിമരത്തിന് തൊട്ടുമുകളിൽ വരെ ഹെലികോപ്റ്റർ പറന്നു. കാലാവസ്ഥാ പ്രശ്‌നമെന്ന കോസ്റ്റ്ഗാർഡിൻ്റെ വിശദീകരണം തൃപ്തികരമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
09:47 AM (IST) Apr 25
ശക്തന്‍റെ തട്ടകത്തിൽ ഇന്ന് തൃശ്ശൂർ പൂര വിളംബരം. രാവിലെ 8.30 യോടെ ദേശത്ത് നിന്ന് പുറപ്പെടുന്ന നെയ്തലക്കാവിലമ്മ പതിനൊന്ന് മണിയോടെ വടക്കുംനാഥനിൽ പ്രവേശിക്കും. പതിനൊന്നരയോടെ തെക്കേഗോപുര നട തുറന്ന് പുറത്തേക്ക് ഇറങ്ങുന്ന ദേവി ശ്രീ മൂലസ്ഥാനത്തിന് സമീപമുള്ള നിലപാട് തറയിലെത്തി വിളംബരം ചെയ്യുന്നതോടെയാണ് ആദ്യ ഘടകപൂരത്തിന്റെ പുറപ്പാട് ആരംഭിക്കുന്നത്.
09:46 AM (IST) Apr 25
സംസ്ഥാനത്ത് ചൂട് അസഹനീയമായി തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി ദുരന്തനിവാരണ അതോറിറ്റി. ഇന്ന് ഉഷ്ണതരംഗ മുന്നറിയിപ്പ് നിലവിലില്ലെങ്കിലും താപനില ഉയരാൻ സാധ്യതയുള്ളതിനാൽ കർശന മുൻകരുതലുകൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.