LIVE NOW
Published : Apr 28, 2026, 05:37 AM ISTUpdated : Apr 28, 2026, 10:37 AM IST

Malayalam News Live Updates: കരുവാരക്കുണ്ടിൽ കാട്ടാന ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളിക്ക് ദാരുണാന്ത്യം

Summary

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് ഉന്നത തല യോഗം ചേരും. അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് സമയം കൂട്ടുന്നതടക്കം കടുത്ത തീരുമാനങ്ങളുണ്ടായേക്കും. ഊർജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ ഉൾപ്പെടെ യോഗത്തിൽ പങ്കെടുക്കും.

Wild elephant attack

10:37 AM (IST) Apr 28

കരുവാരക്കുണ്ടിൽ കാട്ടാന ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളിക്ക് ദാരുണാന്ത്യം

മലപ്പുറം കരുവാരക്കുണ്ടിൽ കാട്ടാനയുടെ അക്രമത്തിൽ ടാപ്പിംഗ് തൊഴിലാളി മരിച്ചു. മുള്ളറ സ്വദേശി ജംഷിറിനാണ് മരിച്ചത്. റബ്ബര്‍ ടാപ്പിംഗിനിടെ ജംഷീറിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഇന്ന് രാവിലെയോടെയാണ് സംഭവം

Read Full Story

10:35 AM (IST) Apr 28

സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ യുവാവ് മരിച്ചു; വെൽഡിങ്ങ് തൊഴിലാളി ഷൈൻ ആണ് മരിച്ചത്

ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.

Read Full Story

09:56 AM (IST) Apr 28

സൈബർ സെക്യൂരിറ്റി വിദ​ഗ്ധൻ്റെ വീട്ടിലെ കവർച്ച കേസ് - പ്രതി ഡോളർ അനിലും സഹായിയും പിടിയിൽ

സൈബർ സെക്യൂരിറ്റി വിദ​ഗ്ധൻ വിനോദ് ഭട്ടതിരിപ്പാടിൻ്റെ വീട്ടിൽ നിന്നും സ്വർണം വർന്ന കേസിൽ പ്രതി ഡോളർ അനിൽ പിടിയിൽ. ഇയാളുടെ സഹായിയായ അമ്പായത്തോട് സ്വദേശി ജെയിംസും പിടിയിലായി.

Read Full Story

09:06 AM (IST) Apr 28

ഹര്‍ത്താൽ; ദേശീയപാതയിൽ കണിയാപുരത്ത് വൻ ഗതാഗതകുരുക്ക്, വിഐടി പ്രവേശന പരീക്ഷ എഴുതാനുള്ള വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ കുരുക്കിൽപ്പെട്ടു

കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്‍റൽ കോളേജിലെ വിദ്യാര്‍ത്ഥി നിതിൻ രാജിന്‍റെ മരണത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗണ്‍സിൽ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തുടര്‍ന്ന് ദേശീയപാതയിൽ ഗതാഗതകുരുക്ക്. സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞതോടെയാണ് ഗതാഗതകുരുക്കുണ്ടായത്

Read Full Story

08:48 AM (IST) Apr 28

പെരുന്നാളിൽ വെടിക്കെട്ട് ഉപേക്ഷിച്ച് കടമറ്റം പള്ളി, പകരം സ്നേഹഭവനം നിര്‍മിച്ച് നൽകും

തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തിന്‍റെ പശ്ചത്താലത്തിൽ പെരുന്നാളിലെ വെടിക്കെട്ട് ഉപേക്ഷിച്ച് പ്രശസ്തമായ കടമറ്റം പള്ളി. വെടിക്കെട്ട് ഉപേക്ഷിക്കാനുള്ള മലങ്കര സഭാധ്യക്ഷന്‍റെ ആഹ്വാനം ഏറ്റെടുത്തുകൊണ്ടാണ് കടമറ്റം പള്ളിയിലെ പെരുന്നാള്‍ ആഘോഷത്തിന്‍റെ ഭാഗമായുള്ള വെടിക്കെട്ട് ഉപേക്ഷിച്ചത്.

Read Full Story

08:21 AM (IST) Apr 28

കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കം - പക്ഷം പിടിക്കാൻ ഇല്ലെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം; `ഹൈക്കമാൻഡ് തീരുമാനം എല്ലാവരും അംഗീകരിക്കേണ്ടി വരും'

മുഖ്യമന്ത്രി തർക്കം കോൺഗ്രസിൻ്റെ ആഭ്യന്തര കാര്യമെന്നും ഘടകകക്ഷികൾ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും ഫ്രാൻസിസ് ജോർജ്. കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം എല്ലാവരും അംഗീകരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

Read Full Story

07:42 AM (IST) Apr 28

നിതിൻ രാജിൻ്റെ മരണത്തിലെ പ്രതിഷേധ ഹർത്താൽ ശക്തം; തിരുവനന്തപുരത്തടക്കം പലയിടത്തും വാഹനങ്ങൾ തടഞ്ഞു

ഹർത്താൽ ശക്തമാകുന്നു. തലസ്ഥാന ന​ഗരയിലടക്കം പലയിടത്തും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. രാവിലെ ആറു മണിക്കാണ് ഹർത്താൽ ആരംഭിച്ചത്.

Read Full Story

07:16 AM (IST) Apr 28

വൈദ്യുതി പ്രതിസന്ധി - കെഎസ്ഇബിക്ക് ഗുരുതര വീഴ്ച; വൈദ്യുതി വാങ്ങാനുള്ള കരാറുകൾ അവസാനിച്ചിട്ടും പുതിയ കരാർ ഉണ്ടാക്കിയില്ല

വൈദ്യുതി പ്രതിസന്ധി രൂക്ഷമാകാൻ കാരണം കെഎസ്ഇബിയുടെ ഗുരുതര വീഴ്ച. വൈദ്യുതി വാങ്ങാനുള്ള മൂന്ന് കരാറുകൾ അവസാനിച്ചിട്ടും മുൻകൂട്ടി പുതിയ കരാർ ഉണ്ടാക്കിയില്ല. ട്രാൻസ്ഫോമറുകളുടെ ശേഷിയും കൂട്ടിയില്ല.

Read Full Story

06:15 AM (IST) Apr 28

പശ്ചിമേഷ്യൻ സംഘർഷം - നയതന്ത്ര ചർച്ചകളുമായി തുർക്കിയും ഈജിപ്റ്റും മറ്റ് ഗൾഫ് രാജ്യങ്ങളും; ചർച്ചകൾ ആക്രമണമുണ്ടാകില്ലെന്ന ഉറപ്പ് അമേരിക്ക നൽകിയാൽ മാത്രമെന്ന് ഇറാൻ

പശ്ചിമേഷ്യൻ സംഘർഷത്തിൽ  നയതന്ത്ര ചർച്ചകളുമായി തുർക്കിയും ഈജിപ്റ്റും മറ്റ് ഗൾഫ് രാജ്യങ്ങളും. ഇറാനുമായി ഈ രാജ്യങ്ങളുടെ പ്രതിനിധികൾ വീണ്ടും സംസാരിച്ചു.

Read Full Story

05:53 AM (IST) Apr 28

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം - മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും; പ്രതിയെന്ന് സംശയിക്കുന്നയാൾക്കായി തെരച്ചിൽ ഊർജിതം

നെടുങ്കണ്ടം വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും. മേരിക്കുട്ടിയുടെ ഇളയ മകൻ സജിക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്.

Read Full Story

05:44 AM (IST) Apr 28

വെന്തുരുകി കേരളം; കനത്ത ചൂട് തുടരുന്നു, 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് കനത്ത ചൂട്. ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിലും ഉയർന്ന താപനില മുന്നറിയിപ്പ്. പാലക്കാട് ഇന്നും 40 ഡിഗ്രി കടന്നേക്കും

Read Full Story

05:37 AM (IST) Apr 28

വൈദ്യുതി പ്രതിസന്ധി രൂക്ഷം; പരിഹാരം ആലോചിക്കാൻ ഉന്നതതല യോഗം ചേരും, ലോഡ് ഷെഡ്ഡിങ് സമയം കൂട്ടുന്നതടക്കം തീരുമാനങ്ങളുണ്ടായേക്കും

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് ഉന്നത തല യോഗം ചേരും. അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് സമയം കൂട്ടുന്നതടക്കം കടുത്ത തീരുമാനങ്ങളുണ്ടായേക്കും. ഊർജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ ഉൾപ്പെടെ യോഗത്തിൽ പങ്കെടുക്കും.

Read Full Story

More Trending News