സൈബർ സെക്യൂരിറ്റി വിദ​ഗ്ധൻ വിനോദ് ഭട്ടതിരിപ്പാടിൻ്റെ വീട്ടിൽ നിന്നും സ്വർണം വർന്ന കേസിൽ പ്രതി ഡോളർ അനിൽ പിടിയിൽ. ഇയാളുടെ സഹായിയായ അമ്പായത്തോട് സ്വദേശി ജെയിംസും പിടിയിലായി.

കോഴിക്കോട്: സൈബർ സെക്യൂരിറ്റി വിദ​ഗ്ധൻ വിനോദ് ഭട്ടതിരിപ്പാടിൻ്റെ വീട്ടിൽ നിന്നും 21 പവൻ കവർന്ന കേസിൽ പ്രതി ഡോളർ അനിൽ പിടിയിൽ. ഇയാളുടെ സഹായിയായ അമ്പായത്തോട് സ്വദേശി ജെയിംസും പിടിയിലായി. മോഷ്ടിച്ച സ്വർണം വിൽപന നടത്തിയത് ജെയിംസ് ആണ്. കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡാണ് പ്രതിയെ പിടികൂടിയത്. തമിഴ്നാട്ടിലെ ഒളിസങ്കേതത്തിൽ നിന്നാണ് അനിലിനെ പിടികൂടിയത്. ഷിമോഗ സ്വദേശിയാണ് അനിൽ. ഇയാൾക്കെതിരെ കോഴിക്കോട് ജില്ലക്ക് അകത്തും പുറത്തും നൂറോളം കേസുകൾ ഉണ്ട്. ജെയിംസിനെതിരെ വിവിധ സ്റ്റേഷനുകളിൽ 35 കേസുകളാണ് നിലവിലുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Asianet News Live | Thrissur Fireworks Blast | Kerala Breaking News | Malayalam News | HD News