
തിരുവനന്തപുരം: കേരളത്തിൽ ഇതുവരെ 58 കോടി രൂപയുടെ വസ്തുവകകൾ പിടികൂടിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനകളിലാണ് ഇത്രയധികം വസ്തുക്കള്‍ പിടിച്ചെടുത്തത്. എട്ടു കോടി രൂപയുടെ കറന്‍സി, രണ്ടു കോടി രൂപ വിലമതിക്കുന്ന 68,432 ലിറ്റർ മദ്യം, 41 കോടി രൂപയുടെ മയക്കുമരുന്ന്, ഒരു കോടി രൂപവിലമതിക്കുന്ന അമൂല്യ ലോഹങ്ങൾ, സൗജന്യ വിതരണത്തിനെത്തിച്ച അഞ്ചു കോടി രൂപയുടെ വസ്തുക്കൾ എന്നിവയാണ് പിടികൂടിയത്. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലായി ഇതുവരെ 651.51 കോടി രൂപയുടെ വസ്തുവകകൾ പിടികൂടിയിട്ടുണ്ട്. കഴിഞ്ഞമാസം 26 മുതലുള്ള കണക്കാണിത്. തുടർന്നും പരിശോധനകൾ കർശനമാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam