ആദ്യം വോട്ട്, പിന്നെ മിന്നുകെട്ട്; ചടങ്ങുകൾക്ക് മുമ്പ് വിവാഹവസ്ത്രത്തിൽ വോട്ട് ചെയ്യാനെത്തി വധു

Published : Apr 09, 2026, 12:23 PM IST
bride

Synopsis

മേപ്പാടി സ്വദേശി അഖില ആൻ്റണി മൈക്കിൾ ആണ് വിവാഹ വസ്ത്രത്തിൽ എത്തി വോട്ട് ചെയ്തത്. മേപ്പടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 191-ാം നമ്പർ ബൂത്തിൽ ആയിരുന്നു അഖില വോട്ട് രേഖപ്പെടുത്താൻ എത്തിയത്.

വയനാട്: വിവാഹ ചടങ്ങിന് മുൻപ് വോട്ട് ചെയ്യാൻ എത്തി വധു. മേപ്പാടി സ്വദേശി അഖില ആൻ്റണി മൈക്കിൾ ആണ് വിവാഹ വസ്ത്രത്തിൽ എത്തി വോട്ട് ചെയ്തത്. മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 191-ാം നമ്പർ ബൂത്തിൽ ആയിരുന്നു അഖില വോട്ട് രേഖപ്പെടുത്താൻ എത്തിയത്. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ മികച്ച പോളിങ്. 11 മണിയോടെ പോളിങ് 30ശതമാനം കടന്നു. എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്നാണ് സൂചന. രാവിലെ മുതൽ നഗര-ഗ്രാമ വ്യത്യാസമില്ലാതെ പോളിങ് ബൂത്തുകളിൽ പ്രകടനമാകുന്ന തിരക്ക് ഇതാണ് സൂചിപ്പിക്കുന്നത്. 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 2.71 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. 883 സ്ഥാനാർത്ഥികൾ 23 ദിവസം നടത്തിയ ചൂടേറിയ പ്രചാരണത്തിനൊടുവിലാണ് കേരളം പോളിംഗ് ബൂത്തിലെത്തുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'വോട്ടുചെയ്യാനുള്ള നീണ്ട നിര യുഡിഎഫ് അനുകൂല ട്രെൻഡ്, പ്രചരണം നടത്തിയത് നാടിന്‍റെ വളർച്ച മുന്നോട്ട് വെച്ച്'; വോട്ടിട്ട് ഫാത്തിമ തെഹ്‌ലിയ
വോട്ട് ചെയ്ത് ഇറങ്ങിയപ്പോൾ ദേഹാസ്വാസ്ഥ്യം; പോളിങ് ഓഫീസറുടെ നേതൃത്വത്തിൽ വീൽചെയറിൽ ഇരുത്തുന്നതിനിടെ തൃശ്ശൂർ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു