'കഴിഞ്ഞ 10 വർഷത്തെ ദുർഭരണത്തിന് ജനം നൽകിയ ജനവിധി, മുന്നണി ഒരു മനസ്സോടെ പ്രവർത്തിച്ചു': രമേശ് ചെന്നിത്തല

Published : May 04, 2026, 02:16 PM IST
ramesh chennithala

Synopsis

തദ്ദേശത്തിലെ പരാജയത്തിന് പിന്നാലെ സർക്കാരിനെതിരായ വിധിയല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെയും സിപിഎം പാർട്ടി സെക്രട്ടറിയും നിലപാട്. ഇനിയും അവർ അത് തന്നെ ആവർത്തിക്കും. കമ്മ്യൂണിസ്റ്റുകാരും യുഡിഎഫിന് വോട്ട് ചെയ്തുവെന്നും ചെന്നിത്തല വ്യക്തമാക്കി.

തിരുവനന്തപുരം: ചരിത്രപരമായ അനിവാര്യതയായിരുന്നു ഈ ജയമെന്ന് രമേശ് ചെന്നിത്തല. കഴിഞ്ഞ 10 വർഷത്തെ ദുർഭരണത്തിന് ജനം നൽകിയ ജനവിധിയാണിതെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. മുന്നണി ഒരു മനസ്സോടെയാണ് പ്രവർത്തിച്ചത്. 100 സീറ്റ് കിട്ടുമെന്ന് ആദ്യമേ പറഞ്ഞിരുന്നുവെന്നും പലരും അത് അംഗീകരിക്കാൻ തയ്യാറായില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തദ്ദേശത്തിലെ പരാജയത്തിന് പിന്നാലെ സർക്കാരിനെതിരായ വിധിയല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെയും സിപിഎം പാർട്ടി സെക്രട്ടറിയും നിലപാട്. ഇനിയും അവർ അത് തന്നെ ആവർത്തിക്കും. കമ്മ്യൂണിസ്റ്റുകാരും യുഡിഎഫിന് വോട്ട് ചെയ്തുവെന്നും ചെന്നിത്തല വ്യക്തമാക്കി. 

അയിഷ പോറ്റിയിൽ തുടങ്ങി, പല സിപിഎം നേതാക്കളും യുഡിഎഫിലേക്ക് എത്തി. ജി.സുധാകരൻ, കുഞ്ഞികൃഷ്ണൻ എല്ലാവരും വിജയത്തിന്റെ പാതയിലാണ്. തളിപ്പറമ്പിൽ ഭാര്യയെ നിർത്തിയതിനും തിരിച്ചടി കിട്ടിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വി.എസ് ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജീർണ്ണതക്കെതിരായി ശബ്ദം ഉയർത്താൻ പാർട്ടിക്കുള്ളിൽ ആരുമുണ്ടായില്ല. ഈ വിജയം ഭരണ വിരുദ്ധ വികാരം മാത്രമല്ലെന്ന് പറഞ്ഞ രമേശ് ചെന്നിത്തല രാഹുൽ ഗാന്ധിയാണ് വിജയശിൽപിയെന്നും യുഡിഎഫ് മുന്നോട് വെച്ച അജണ്ടയുടെ അംഗീകാരം കൂടിയാണ് ഈ വിജയമെന്നും കൂട്ടിച്ചേർത്തു. വാസ്തവത്തിൽ ധർമ്മടത്തെ എംഎൽഎ അബ്ദുൽ റഷീദ് ആണ്. മുഖ്യമന്ത്രി ആരാകുമെന്നതിനെ കുറിച്ച്  ഇപ്പോൾ പറയാനില്ല. ഹൈക്കമാൻഡ് തീരുമാനിക്കും. 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തൃശൂർ 'തൂക്കി' യുഡിഎഫ്, ത്രികോണപ്പോരിൽ വിജയക്കൊടി പാറിച്ച് രാജൻ പല്ലൻ
മാവേലിക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി എം.എസ്. അരുൺ കുമാറിന് വിജയം