നിയമസഭ കയ്യാങ്കളി കേസ്: രണ്ട് കോൺഗ്രസ് മുൻഎംഎൽഎമാരെ പ്രതിചേർക്കും, ക്രൈംബ്രാഞ്ച് തീരുമാനം

Published : Sep 10, 2023, 07:42 AM ISTUpdated : Sep 10, 2023, 07:55 AM IST
നിയമസഭ കയ്യാങ്കളി കേസ്: രണ്ട് കോൺഗ്രസ് മുൻഎംഎൽഎമാരെ പ്രതിചേർക്കും, ക്രൈംബ്രാഞ്ച് തീരുമാനം

Synopsis

ഇതേവരെ ഇടതു നേതാക്കള്‍ മാത്രമുണ്ടായിരുന്ന കേസിലാണ് കോണ്‍ഗ്രസ് നേതാക്കളെ കൂടി പ്രതി ചേർക്കുന്നത്. 

തിരുവനന്തപുരം : നിയമസഭ കയ്യാങ്കളി കേസിൽ രണ്ട് മുൻ കോണ്‍ഗ്രസ് എംഎൽഎമാരെ കൂടി പ്രതിചേർക്കും. എം എ വാഹിദ്, ശിവദാസൻ നായർ എന്നിവരെ പ്രതിചേർത്ത് ക്രൈം ബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകും. വനിതാ എംഎൽഎ തടഞ്ഞുവെന്ന ചുറ്റം ചുമത്തിയാണ് പ്രതി ചേർക്കുക. ഇതേവരെ ഇടതു നേതാക്കള്‍ മാത്രമുണ്ടായിരുന്ന കേസിലാണ് കോണ്‍ഗ്രസ് നേതാക്കളെ കൂടി പ്രതി ചേർക്കുന്നത്.

ഏഴു വർഷങ്ങള്‍ക്കിപ്പുറം നിയമസഭ കൈയാങ്കളി കേസ് പൊലീസ് പൊളിച്ചെഴുതുകയാണ്. വി.ശിവൻകുട്ടിയും ഇ.പിജയരാജനും മടക്കം ആറ് എൽഡിഎഫ് നേതാക്കളാണ് പൊതുമുതൽ നശിപ്പിച്ചതിന് പ്രതികള്‍. കേസ് എഴുതിത്തളളാൻ സർക്കാരും, കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കൻ പ്രതികളും സുപ്രീംകോടതിവരെ പോയെങ്കിലും തിരിച്ചടി നേരിട്ടു. കേസ് റദ്ദാക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷവും കോടതിയെ സമീപിച്ചതോടെയാണ് നീക്കങ്ങള്‍ പാളിയത്. വിചാരണ തുടങ്ങാനിരിക്കെയാണ് ക്രൈംബ്രാഞ്ച് തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. അന്നത്തെ പ്രതിപക്ഷ എംഎൽഎമാർ ആക്രമിച്ച് പരിക്കേൽപ്പിച്ചിട്ടും അവരെ പ്രതിചേർത്തില്ലെന്ന ഇടതു വനിതാ നേതാക്കളുടെ പരാതിയിലാണ് ഡിജിപി തുടരന്വേഷണത്തിന് അനുമതി തേടിയത്.

ജമീല പ്രകാശത്തിനിനെ അന്യായമായി തടഞ്ഞുവച്ചതിനും കൈയേറ്റം ചെയ്തതിനുമാണ് എം.എ.വാഹിദിനെയും ശിവദാസൻ നായരെയും പ്രതിചേർക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമം 341,323 എന്നീ വകുപ്പുകള്‍ ചുമത്തും. ഇടതു നേതാക്കള്‍ക്കൊപ്പം രണ്ട് കോണ്‍ഗ്രസ് നേതാക്കളെയും പ്രതി ചേർത്ത് കോടതിയിൽ റിപ്പോർട്ട് നൽകും. പൊതുമുതൽ നശിപ്പിച്ച വകുപ്പ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഉണ്ടാവില്ല. ഓരോ പ്രതികളും ചെയ്ത കുറ്റകൃത്യം കുറ്റപത്രത്തിൽ പ്രത്യേകം ക്രൈം ബ്രാഞ്ച് എടുത്ത് പറയും.

പുതുപ്പള്ളി ആത്മവിശ്വാസത്തിൽ പ്രതിപക്ഷം, നിയമസഭാ സമ്മേളനം നാളെ, മാസപ്പടി ഉയരുമോ സഭയിൽ ?

പ്രതിപക്ഷത്തെ കൂടി സമ്മർദ്ദത്തിലാക്കുകയാണ് ഇതുവഴി ലക്ഷ്യം. കുറ്റപത്രം റദ്ദാക്കണമെന്ന ആവശ്യവുമായി ഇനി കോണ്‍ഗ്രസ് നേതാക്കള്‍ക്കും കോടതിയെ സമീപിക്കേണ്ടിവരും. അതുവഴി മന്ത്രിയായ വി.ശിവൻകുട്ടി ഉള്‍പ്പെടെയുള്ളവർക്ക് കൂടുതൽ സമയം കിട്ടുമെന്നതാണ് പുതിയ നീക്കത്തിന്റെ ഭാഗം.

5000 സൗജന്യ കണക്ഷൻ പോലും തികയ്ക്കാനാകാതെ കെ ഫോൺ, സാമ്പത്തിക പ്രതിസന്ധിയും തിരിച്ചടി

കയ്യാങ്കളിക്ക് പിന്നാലെ ഇടത് വനിതാ എംഎൽഎമാർ പൊലീസിൽ പരാതി നൽകിയെങ്കിലും തള്ളിയിരുന്നു. ജമീല പ്രകാശം കോടതിയിൽ നൽകിയ പരാതിയിൽ നടപടികള്‍ തുടരുകയാണ്. ആദ്യ കുറ്റപത്രത്തിൽ വാച്ച് ആൻറ് വാർഡൻമാരെയും ഉദ്യോഗസ്ഥരെയുമാണ് സാക്ഷിയാക്കിയിരുന്നത്. എന്നാൽ അന്ന് സഭയിലുണ്ടായിരുന്ന എംഎൽഎമാർ പുതിയ കുറ്റപത്രത്തിൽ സാക്ഷികളാകും. പ്രതിപക്ഷത്തിനെതിരെ പൊലീസിനെ ഉപയോഗിച്ചുള്ള നീക്കമെന്നാരോപിച്ച് പ്രതിപക്ഷത്തിന്റെ ശക്തമായ നീക്കമുണ്ടാകും. എന്നാൽ കോടതിയുടെ അനുമതിയോടെയാണ് പുനരന്വേഷണവും പുതിയ കുറ്റപത്രമെന്ന വിശദീകരണമാകും സർക്കാർ നൽകുക. ഇതോടെ പുതിയ നിയമ-രാഷ്ട്രീയ പോരാട്ടമാകും നിയമസഭ കൈയാങ്കളിൽ കേസിൽ ഉണ്ടാകുക.

ASIANET NEWS

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു, സംഭവം വർക്കലക്ക് സമീപം അകത്തുമുറിയിൽ
പരാതികൾ മാത്രമുള്ള `പരാതിക്കുട്ടപ്പൻ', കുപ്രസിദ്ധ മോഷ്ടാവിനെ പൊലീസ് പിടികൂടിയത് അതിസാഹസികമായി