നിയമസഭ കയ്യാങ്കളി കേസ് ഈ മാസം 31ലേക്ക് മാറ്റി; ചെന്നിത്തലയ്ക്ക് തടസ്സഹര്‍ജി നല്‍കാനാവില്ലെന്ന് പ്രോസിക്യൂഷന്‍

By Web TeamFirst Published Aug 9, 2021, 12:26 PM IST
Highlights

വിടുതൽ ഹർജിക്കെതിരെ രമേശ് ചെന്നിത്തല തടസ്സ ഹർജി നൽകിയെങ്കിലും ഹര്‍ജി ഫയല്‍ ചെയ്യാനാകില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. 

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസ് ഈ മാസം 31ലേക്ക് മാറ്റി. പ്രതികള്‍ നൽകിയ വിടുതൽ ഹർജിയും രമേശ് ചെന്നിത്തലയുടെ ത‍ടസ്സ ഹർജിക്കായുള്ള അപേക്ഷയുമാണ് 31ന് പരിഗണിക്കുന്നത്. തിരുവനന്തപുരം സിജെഎം കോടതി കേസ് പരിഗണിച്ചപ്പോള്‍ വിടുതൽ ഹർ‍ജിയില്‍ വാദം കേള്‍ക്കണമെന്ന് പ്രതികളുടെ അഭിഭാഷകർ ആവശ്യപ്പെട്ടു. 

തടസ്സ ഹ‍ർജി ഫയൽ ചെയ്യുന്ന കാര്യം രമേശ് ചെന്നിത്തലയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചപ്പോള്‍ പ്രോസിക്യൂഷൻ എതിർത്തു. രമേശ് ചെന്നിത്തലക്ക് അധികാരമില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. സുപ്രീംകോടതിവരെ രമേശ് ചെന്നിത്തലയുടെ വാദങ്ങള്‍ കേട്ടതാണെന്നും തടസ്സ ഹർജി പരിഗണിക്കണമെന്നും രമേശ് ചെന്നിത്തലയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. കൂടുതൽ വാദത്തിനായി ഹർജികളെല്ലാം 30ലേക്ക് സിജെഎം കോടതി മാറ്റി.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.


 

click me!