നിയമസഭാ കയ്യാങ്കളികേസ് റദ്ദാക്കണമെന്ന് സർക്കാർ, ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Published : Nov 03, 2020, 07:29 AM ISTUpdated : Nov 03, 2020, 07:32 AM IST
നിയമസഭാ കയ്യാങ്കളികേസ് റദ്ദാക്കണമെന്ന് സർക്കാർ, ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Synopsis

കേസ് പിൻവലിക്കുന്നതിനെ എതിര്‍ത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. കേസ് പിൻവലിക്കാനുള്ള സര്‍ക്കാരിന്‍റെ തീരുമാനത്തില്‍ പൊതുതാല്‍പ്പര്യ പ്രസക്തി ഇല്ലെന്നാണ് ചെന്നിത്തലയുടെ വാദം.

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളികേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് പിൻവലിക്കുന്നതിനെ എതിര്‍ത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. കേസ് പിൻവലിക്കാനുള്ള സര്‍ക്കാരിന്‍റെ തീരുമാനത്തില്‍ പൊതുതാല്‍പ്പര്യ പ്രസക്തി ഇല്ലെന്നാണ് ചെന്നിത്തലയുടെ വാദം. ജസ്റ്റിസ് വിജി അരുണിന്‍റെ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കേസ് പിൻവലിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം വിചാരണ കോടതി നേരത്തെ തള്ളിയിരുന്നു. തുടര്‍ന്നാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

`നീതി നടപ്പായില്ല, ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം'; ഗൂഢാലോചന ആവർത്തിച്ച് നടി മഞ്ജു വാര്യർ
'ഒരു കൂട്ടർക്കായി പലസ്തീൻ, വേറെ ചിലർക്ക്‌‌ വെള്ളാപ്പള്ളി സ്തുതി, മുനമ്പം'; തരാതരം 'നിലപാടെ'ടുത്താൽ വോട്ട് കിട്ടുമെന്ന് സിപിഎം കരുതിയെന്ന് ബൽറാം