കേരളത്തിലെ 38 ബാറുകളിൽ വമ്പൻ പരിശോധന, കണ്ടെത്തിയത് കോടികളുടെ നികുതി വെട്ടിപ്പ്; 'ഓപ്പറേഷൻ സ്റ്റോം ലൈറ്റ്' നടപടികൾ തുടരും

Published : Jul 14, 2026, 09:40 PM ISTUpdated : Jul 15, 2026, 04:49 PM IST
bar kerala

Synopsis

സംസ്ഥാനത്തെ 38 ബാർ ഹോട്ടലുകളിൽ  'ഓപ്പറേഷൻ സ്റ്റോം ലൈറ്റ്' എന്ന പരിശോധനയിൽ കോടികളുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. പ്രാഥമിക കണക്കുകൾ പ്രകാരം 70.73 കോടിയുടെ വിറ്റുവരവ് വെട്ടിപ്പും 7.06 കോടിയുടെ നികുതി വെട്ടിപ്പും നടന്നതായി ജിഎസ്ടി വകുപ്പ് അറിയിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ബാര്‍ ഹോട്ടലുകളിൽ കോടികളുടെ നികുതി വെട്ടിപ്പ് നടക്കുന്നതായി കണ്ടെത്തി. ജി എസ് ടി വിഭാഗം നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. 70.73 കോടിയുടെ വിറ്റവരവ് വെട്ടിപ്പും 7.06 കോടിയുടെ നികുതി വെട്ടിപ്പുമാണ് പ്രാഥമികമായി കണ്ടെത്തിയതെന്ന് ജി എസ് ടി കമ്മീഷണര്‍ അറിയിച്ചു. റിട്ടേണുകള്‍ കൃത്യ സമയത്ത് സമര്‍പ്പിക്കാത്ത 38 ബാര്‍ ഹോട്ടലുകളിലായിരുന്നു പരിശോധന. വെള്ളിയാഴ്ച വൈകുന്നേരം മുതൽ ശനിയാഴ്ച പുലര്‍ച്ചെ വരെയായിരുന്നു ഓപ്പേറേഷൻ സ്റ്റോം ലൈറ്റ് എന്ന പേരിൽ പരിശോധന നടത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നാദാപുരത്തെ കടയിൽ വൻ കവർച്ച, 92 ഐഫോണുകൾ കവർന്നു; മോഷ്ടാക്കൾ കടന്നത് ഷട്ടർ തകർത്ത്
ചന്ദ്രികയിലെ ലേഖനം സിപിഐക്ക് യുഡിഎഫിലേക്കുള്ള ക്ഷണമല്ല, നിരന്തരമായ അധിക്ഷേപം കണ്ടപ്പോൾ തോന്നിയ വേദന; വിശദീകരണവുമായി കെപിഎ മജീദ്