എസ്എടി ആശുപത്രിയിലുള്ള കുഞ്ഞിന് 10 ലക്ഷത്തിന്‍റെ മരുന്ന് സൗജന്യം; പിഎന്‍ രോഗികള്‍ക്ക് സമഗ്ര ചികിത്സ ലഭ്യമാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം

Published : Jan 09, 2026, 08:52 PM IST
Veena George

Synopsis

തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സയിലുള്ള ഒരു കുഞ്ഞിനാണ്  10 ലക്ഷം രൂപയുടെ മരുന്ന് നല്‍കിയത്. ഇതോടെ പിഎന്‍ രോഗികള്‍ക്ക്  സര്‍ക്കാര്‍ സംവിധാനത്തിലൂടെ സമഗ്ര ചികിത്സ നല്‍കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം കേരളമായി.

തിരുവനന്തപുരം: ഇന്ത്യയില്‍ ആദ്യമായി അപൂര്‍വ രോഗമായ പ്ലെക്‌സിഫോം ന്യൂറോഫൈബ്രോമാറ്റോസിസ് (പിഎന്‍) രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കി കേരളം. സംസ്ഥാന ആരോഗ്യവകുപ്പ് നടപ്പിലാക്കിയ 'കെയര്‍' അപൂര്‍വരോഗ ചികിത്സാ പദ്ധതിയുടെ ഭാഗമായി പിഎന്‍ രോഗികള്‍ക്കായി സമഗ്ര ചികിത്സയും മരുന്ന് സഹായവും ആരംഭിച്ചു. പിഎന്‍ പോലുള്ള അപൂര്‍വ രോഗങ്ങള്‍ക്കുള്ള ചികിത്സ ലക്ഷങ്ങള്‍ ചെലവാകുന്നതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ എന്‍പിആര്‍ഡി പദ്ധതിയില്‍ ഉള്‍പ്പെടാത്ത രോഗികള്‍ക്ക് പരിചരണം ലഭിക്കുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം കെയര്‍ പദ്ധതിയിലൂടെയാണ് കേരളം ഇത് മറികടന്നത്.

തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സയിലുള്ള ഒരു കുഞ്ഞിനാണ് ആദ്യ മരുന്ന് നല്‍കിയത്. 10 ലക്ഷം രൂപയുടെ മരുന്നാണ് നല്‍കിയത്. ഇതോടെ പിഎന്‍ രോഗികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സംവിധാനത്തിലൂടെ സമഗ്ര ചികിത്സ നല്‍കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം കേരളമായി. അപൂര്‍വ രോഗങ്ങള്‍ക്കുള്ള കരുതലിന്റെ കേരളമാതൃകയാണ് കെയര്‍ പദ്ധതി. രോഗനിര്‍ണയം മുതല്‍ മരുന്ന്, പിന്തുണാ സേവനങ്ങള്‍, സാമ്പത്തിക-മാനസിക പിന്തുണ തുടങ്ങി ചികിത്സയുടെ എല്ലാ ഘട്ടങ്ങളും കെയര്‍ പദ്ധതി ഉറപ്പാക്കുന്നു.

അപൂര്‍വ രോഗങ്ങള്‍ക്ക് വിലപിടിപ്പുള്ള മരുന്നുകള്‍ നല്‍കാനുള്ള പദ്ധതിയും ലൈസോസോമല്‍ സ്റ്റോറേജ്, ഗ്രോത്ത് ഹോര്‍മോണ്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് മരുന്ന് നല്‍കുന്ന പദ്ധതിയും ഈ സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നു. രാജ്യത്തെ 12 ആശുപത്രികളിലൊന്നായി എസ്.എ.ടി. ആശുപത്രിയെ അപൂര്‍വ രോഗങ്ങളുടെ സെന്റര്‍ ഓഫ് എക്സലന്‍സായി തെരഞ്ഞെടുത്തിട്ടുണ്ട്. പ്രതിവര്‍ഷം കോടികള്‍ ചെലവ് വരുന്ന എസ്.എം.എ. തുടങ്ങിയ അപൂർവ രോഗങ്ങള്‍ക്ക് സൗജന്യ വിദഗ്ധ ചികിത്സ ഈ പദ്ധതിയിലൂടെ ഉറപ്പാക്കുന്നു. രോഗം അപൂര്‍വമാണെങ്കിലും ചികിത്സ അപൂര്‍ണമാകരുത് എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

12000 സ്കൂളുകൾ, 1200 ലധികം കോളേജുകൾ, 5 ലക്ഷത്തിലധികം വിദ്യാർഥികൾ പങ്കെടുക്കും, ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ്, വിവരങ്ങൾ
തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചു, യുഡിഎഫ് കൗൺസിലർക്കെതിരെ എൽഡിഎഫ് സ്ഥാനാർത്ഥി കോടതിയിൽ; തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് ഹർജി