'കേരളം മയക്കുമരുന്ന് ഹബ്ബായി മാറുന്നു; വിദ്യാർത്ഥി യുവജന സംഘടനകളിൽ ഏറിയ പങ്കും കുടിയന്മാർ': എംവി ഗോവിന്ദൻ 

By Web TeamFirst Published Jun 26, 2022, 10:54 AM IST
Highlights

'കടൽ മാർഗമാണ് സംസ്ഥാനത്തേക്ക്  മയക്കുമരുന്നെത്തുന്നത്. കഴിഞ്ഞ ദിവസം, ഒരു ബോട്ടിൽ നിന്ന് മാത്രം 1500 കോടിയുടെ മയക്കുമരുന്നാണ് പിടികൂടിയത്.'

തിരുവനന്തപുരം: കേരളം മയക്കുമരുന്നിന്റെ ഹബ്ബായി മാറുകയാണെന്ന് മന്ത്രി എം വി ഗോവിന്ദൻ. കടൽ മാർഗമാണ് സംസ്ഥാനത്തേക്ക് മയക്കുമരുന്നെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം, ഒരു ബോട്ടിൽ നിന്ന് മാത്രം 1500 കോടിയുടെ മയക്കുമരുന്നാണ് പിടികൂടിയത്. കേരളത്തിന് പുറമെ അയൽ സംസ്ഥാനമായ തമിഴ് നാട്ടിലേക്കും മഹാരാഷ്ട്രയിലേക്കും കടൽ മാർഗം മയക്കുമരുന്നെത്തുന്നതായാണ് വിവരമെന്നും മന്ത്രി വിശദീകരിച്ചു. വിദ്യാർത്ഥി യുവജന സംഘടനകളിൽ ഏറിയ പങ്കും മദ്യപിക്കുന്നവരായി മാറിയ സാഹചര്യമാണെന്നും പുതിയ തലമുറയിലെ കുട്ടികളെ ബോധവത്ക്കരിക്കാൻ സാധിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ലോക ലഹരി വിരുദ്ധ ദിനത്തിൽ തലസ്ഥാനത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

<

ഡിസിസി ഓഫീസിന് മുമ്പിലെ കോൺഗ്രസ് പതാക കത്തിച്ച സംഭവം: ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

എംപി ഓഫിസ് ആക്രമണ കേസിലെ ചിലർ കോളജ് തകർത്ത കേസിലും പ്രതികൾ; നഷ്ടപരിഹാരം നൽകണണെന്ന കോടതിവിധിയും നടപ്പായില്ല

 

 

 

click me!