സംസ്ഥാന ബിജെപിയിൽ അഴിച്ചുപണി, പുതിയ ഭാരവാഹി പട്ടികയായി; കെ സുരേന്ദ്രൻ തുടരും, കൃഷ്ണകുമാർ ദേശീയ കൗൺസിലിൽ

Web Desk   | Asianet News
Published : Oct 05, 2021, 02:37 PM ISTUpdated : Oct 05, 2021, 02:38 PM IST
സംസ്ഥാന ബിജെപിയിൽ അഴിച്ചുപണി, പുതിയ ഭാരവാഹി പട്ടികയായി; കെ സുരേന്ദ്രൻ തുടരും, കൃഷ്ണകുമാർ ദേശീയ കൗൺസിലിൽ

Synopsis

അഞ്ച് ജില്ലാ പ്രസിഡന്റുമാരെ മാറ്റി. സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രൻ തുടരും. ജനറൽ സെക്രട്ടറിമാർക്കും മാറ്റം ഇല്ല. നടൻ കൃഷ്ണകുമാറിനെ ദേശീയ കൗൺസിലിൽ ഉൾപെടുത്തിയിട്ടുണ്ട്. 

തിരുവനന്തപുരം: സംസ്ഥാന ബിജെപിയിലെ (BJP) നേതൃനിരയിൽ അഴിച്ചുപണി. പുതിയ ഭാരവാഹി പട്ടിക പ്രസിദ്ധീകരിച്ചു. അഞ്ച് ജില്ലാ പ്രസിഡന്റുമാരെ മാറ്റി. സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രൻ (K Surendran)തുടരും. ജനറൽ സെക്രട്ടറിമാർക്കും മാറ്റം ഇല്ല.

എ എൻ രാധാകൃഷ്ണനും (A N Radhakrishnan) ശോഭാ സുരേന്ദ്രനും (Sobha Surendran)  വൈസ് പ്രസിഡന്റുമാരായി തുടരും.  ബി ഗോപാലകൃഷ്ണനും (B Gopalakrishnan)  പി രഘുനാഥും (P Reghunath) വൈസ് പ്രസിഡന്റുമാരാകും.  കാസർകോട്, വയനാട്, കോട്ടയം, പാലക്കാട്, പത്തനംതിട്ട ജില്ലകളിലാണ് പാർട്ടിക്ക് പുതിയ പ്രസിഡന്റുമാരെ തീരുമാനിച്ചത്. കാസർകോട്ട് പുതിയ ജില്ലാ പ്രസിഡണ്ട് രവീശ തന്ത്രി ആണ്. വയനാട് കെപി മധു, കോട്ടയം ലിജിൻ ലാൽ, പത്തനംതിട്ട് വി എ സൂരജ്, പാലക്കാട് കെ എം ഹരിദാസ് എന്നിവരാണ് പുതിയ ജില്ലാ പ്രസിഡന്റുമാർ. നിയമ സഭ തെരെഞ്ഞെടുപ്പിന് ശേഷം ഉള്ള പുനസംഘടനയുടെ ഭാ​ഗമായാണ് പുതിയ തീരുമാനം. നടൻ കൃഷ്ണകുമാറിനെ (Actor Krishnakumar) ദേശീയ കൗൺസിലിൽ ഉൾപെടുത്തിയിട്ടുണ്ട്. 

സംസ്ഥാന ട്രഷറർ ആയി ഇ കൃഷ്ണദാസിനെ തീരുമാനിച്ചു. പാർട്ടി ഏല്പ്പിച്ച ഉത്തരവാദിത്തം പരമാവധി ഭംഗിയായി നിർവ്വഹിക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു. 2016ൽ അപ്രതീക്ഷിതമായാണ് പാലക്കാട് ജില്ല അധ്യക്ഷനായി ചുമതലയേറ്റത്. കഴിഞ്ഞ 6 വർഷത്തിനിടെ ജില്ലയിൽ സംഘടനക്ക് വലിയ വളർച്ചയുണ്ടായി. പുതിയ ഉത്തരവാദിത്തത്തിന് വളരെ നന്ദി, സംസ്ഥാനത്തെ പാർട്ടിയുടെ സാമ്പത്തിക കാര്യങ്ങൾ എല്ലാം സുതാര്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലെതിരായ ബലാത്സംഗ കേസ്: ആദ്യ കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും
നാളെ അവധി: വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്‌ടർ; നടപടി കടുവ ഭീതിയെ തുടർന്ന്