ഏപ്രിൽ മുതൽ അഷ്വേർഡ് പെൻഷനിലേക്ക് മാറും, ഉത്തരവിറക്കുമെന്നും ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം; ജീവനക്കാർക്ക് ഗുണമാകുന്നതെങ്ങനെ?

Published : Jan 29, 2026, 12:03 PM IST
kn balagopal

Synopsis

സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കായി അഷ്വേർഡ് പെൻഷൻ സംവിധാനം നടപ്പാക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. ജീവനക്കാരുടെയും സർക്കാരിൻ്റെയും വിഹിതം ഉപയോഗിച്ച്, വിരമിക്കുമ്പോൾ അവസാന ശമ്പളത്തിൻ്റെ പകുതി പെൻഷനായി ഉറപ്പാക്കുന്നതാണ് ഈ പദ്ധതി

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ പെൻഷൻ വിതരണം അഷ്വേർഡ് പെൻഷൻ സംവിധാനത്തിലേക്ക് മാറ്റുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. അടുത്ത സാമ്പത്തിക വർഷം മുതലാണ് ഇതിന് പ്രാബല്യം ഉണ്ടാവുകയെന്നാണ് കരുതുന്നത്. ജീവനക്കാരുടെയും സർക്കാരിൻ്റെയും വിഹിതം ഉൾപ്പെടുത്തി വിരമിക്കുന്നതിന് തൊട്ടുമുൻപത്തെ അവസാന ശമ്പളത്തിലെ അടിസ്ഥാന വേതനത്തിൻ്റെ പകുതി പെൻഷനായി ഉറപ്പാക്കുന്നതാണ് ഈ രീതി. ഏപ്രിൽ മുതൽ അഷ്വേർഡ് പെൻഷൻ നടപ്പാക്കുമെന്നും, ഇതിനുള്ള ഉത്തരവിറക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. അതേസമയം എൻപിഎസിൽ തുടരേണ്ടവർക്ക് ഇതിൽ തുടരാമെന്നും അദ്ദേഹം വ്യക്തമാക്കി.

ജീവനക്കാർക്ക് വിരമിച്ച ശേഷം ഓരോ മാസവും ഒരു നിശ്ചിത തുക പെൻഷനായി ലഭിക്കുമെന്ന് സർക്കാർ ഉറപ്പുനൽകുന്ന സംവിധാനമാണിത്. ജീവനക്കാരിൽ നിന്ന് പിരിക്കുന്ന തുകയും സർക്കാരിൻ്റെ പെൻഷൻ വിഹിതവും ഓഹരി മാർക്കറ്റിൽ നിക്ഷേപിക്കും. ഷെയർ മാർക്കറ്റ് താഴേക്ക് പോയാലും ജീവനക്കാർക്ക് അവസാന ശമ്പളത്തിൻ്റെ അടിസ്ഥാന വേതനത്തിൻ്റെ പാതി പെൻഷനായി ലഭിക്കും. ഷെയർ മാർക്കറ്റിലെ നിലവാരം അനുസരിച്ച് പെൻഷൻ തുക ഉയരാനും സാധ്യതയുണ്ട്. കുറഞ്ഞത് 25 വർഷം സർവീസ് ഉള്ളവർക്കാണ് പൂർണ്ണമായ അഷ്വേർഡ് പെൻഷൻ ലഭിക്കുകയെന്നാണ് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

റോഡ് അപകടത്തിൽപ്പെടുന്നവര്‍ക്ക് 5 ദിവസം സൗജന്യ ചികിത്സ ഹൈലൈറ്റ്; സംസ്ഥാന ബജറ്റിലെ അഞ്ച് ജനപ്രിയ പ്രഖ്യാപനങ്ങള്‍
കൊച്ചിൻ കാൻസർ റിസർച് സെൻ്റർ കെട്ടിടം പ്രവർത്തന സജ്ജം; മുഖ്യമന്ത്രി പിണറായി വിജയൻ ഫെബ്രുവരി 9ന് ഉദ്ഘാടനം ചെയ്യും