38 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ്; വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇനി ഒരു ദിവസം മാത്രം

Published : Aug 04, 2026, 10:06 PM IST
Kerala Local Body Bypolls

Synopsis

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകൾ ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുന്നു. രണ്ട് കോർപറേഷൻ വാർഡുകൾ, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ, മൂന്ന് ജില്ലാ പഞ്ചായത്ത് വാർഡുകൾ, ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പിനായി തയ്യാറാക്കുന്ന വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഓഗസ്റ്റ് അഞ്ചിന് കൂടി അവസരമുണ്ടെന്ന്‌ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 2026 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ്സ് തികഞ്ഞവർക്ക് പട്ടികയിൽ പേര് ചേർക്കാം. അതിന് ഓൺലൈനായി www.sec.kerala.gov.in വെബ്‌സൈറ്റിൽ അപേക്ഷിക്കാം. അന്തിമ വോട്ടർ പട്ടിക ഓഗസ്റ്റ് 19ന് പ്രസിദ്ധീകരിക്കും.

ജൂലൈ 21ന് പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ ആകെ 3,06,947 വോട്ടർമാരാണുള്ളത്. ഇതിൽ 1,57,616 സ്ത്രീകളും 1,49,327 പുരുഷന്മാരും നാല് ട്രാൻസ്‌ജെൻഡർ വോട്ടർമാരുമുണ്ട്. 38 വാർഡുകൾക്കായി 385 പോളിങ് സ്റ്റേഷനുകൾ സജ്ജീകരിക്കും. കരട് പട്ടിക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും താലൂക്ക് വില്ലേജ് ഓഫീസുകളിലും കമ്മീഷൻ വെബ്‌സൈറ്റിലും പരിശോധിക്കാം.

കൊല്ലം, ആലപ്പുഴ ഒഴികെ 12 ജില്ലകളിലെ രണ്ട് കോർപറേഷൻ വാർഡുകൾ (എറണാകുളം, കോഴിക്കോട്), മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ (തൃശൂർ, പാലക്കാട്, കണ്ണൂർ), മൂന്ന് ജില്ലാ പഞ്ചായത്ത് വാർഡുകൾ (തിരുവനന്തപുരം, കോട്ടയം, പാലക്കാട്), ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവയിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പരീക്ഷാ ഫലങ്ങളിൽ അപാകത, 1,4 സെമസ്റ്ററുകളിലെ സപ്ലിമെന്ററി ഫലങ്ങൾ കേരള സർവകലാശാല പിൻവലിച്ചു; കെ-റീപ്പ് സോഫ്റ്റ്‌വെയറും ഒഴിവാക്കും
അപകീർത്തി കേസിൽ യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ടയെ അറസ്റ്റ് ചെയ്ത് ഫോൺ പിടിച്ചെടുത്തു, ജാമ്യത്തിൽ വിട്ടു