സംസ്ഥാനത്തെ കൊവിഡ് വ്യാപനം: ആശങ്ക വേണ്ട; ജാഗ്രത തുടരണമെന്ന് മന്ത്രിസഭാ യോഗം

Published : Mar 23, 2023, 04:38 PM IST
സംസ്ഥാനത്തെ കൊവിഡ് വ്യാപനം: ആശങ്ക വേണ്ട; ജാഗ്രത തുടരണമെന്ന് മന്ത്രിസഭാ യോഗം

Synopsis

ആശങ്ക വേണ്ടെന്നാണ് മന്ത്രിസഭാ യോഗത്തിന്‍റെ വിലയിരുത്തല്‍. സംസ്ഥാനത്തെ സ്ഥിതി ഗതികൾ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മന്ത്രി സഭാ യോഗത്തിൽ വിശദീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ജാഗ്രത തുടരണമെന്ന് മന്ത്രിസഭാ യോഗം. ആശങ്ക വേണ്ടെന്നാണ് മന്ത്രിസഭാ യോഗത്തിന്‍റെ വിലയിരുത്തല്‍. സംസ്ഥാനത്തെ സ്ഥിതി ഗതികൾ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മന്ത്രി സഭാ യോഗത്തിൽ വിശദീകരിച്ചു.

സംസ്ഥാനം വീണ്ടും കൊവിഡ് ജാഗ്രതയിൽ. കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ജില്ലകൾ തോറും ജാഗ്രത കർശനമാക്കാനാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. ആശുപത്രി സജ്ജീകരണങ്ങള്‍ക്കായി ജില്ലകളും ആശുപത്രികളും സര്‍ജ് പ്ലാന്‍ തയ്യാറാക്കണമെന്നും ഐസിയു, വെന്റിലേറ്റര്‍ ആശുപത്രി സംവിധാനങ്ങള്‍ കൂടുതലായി മാറ്റിവയ്ക്കണമെന്നും നിർദ്ദേശമുണ്ട്. പുതിയ വകഭേദമുണ്ടോയെന്നറിയാൻ ജിനോമിക് പരിശോധനകള്‍ വര്‍ധിപ്പിക്കാനും നിർദ്ദേശമുണ്ട്. മറ്റ് രോഗമുള്ളവരും, പ്രായമായവരും, കുട്ടികളും, ഗര്‍ഭിണികളും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണം. ആശുപത്രികളില്‍ എത്തുന്നവരെല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിപ്പ് നല്‍കി. 

Also Read:  കൊവിഡ് ജാ​ഗ്രതയിൽ,  പരിശോധന ക‍‍ർശനമാക്കാൻ കേരളം, സ‍ർജ് പ്ലാൻ തയാറാക്കുന്നു

ഒരു ഇടവേളയ്ക്ക് ശേഷം പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും 200 കടന്നിരുന്നതോടെയാണ് ജാഗ്രത കർശനമാക്കിയത്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കൂടുതൽ കൊവിഡ് കേസുകള്‍. ഇന്നലെ 210 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 50 പേർക്കാണ് എറണാകുളത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 36 പേർക്ക് തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തും കൊവിഡ് കേസുകളിൽ വര്‍ധന രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി കേരളത്തിലും കൊവിഡ് ഉയരുകയാണ്. 

Also Read: രാജ്യത്തെ കൊവിഡ് കേസുകള്‍ വീണ്ടും കൂടി; തുടര്‍ച്ചയായ എട്ടാം ദിവസവും 1000 ന് മുകളില്‍ രോഗികള്‍

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കുഞ്ഞികൃഷ്ണൻ രാഷ്ട്രീയ ശത്രുക്കളുടെ കോടാലി കൈ'; വി കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾ തള്ളി സിപിഎം
ശബരിമല സ്വര്‍ണക്കൊള്ള; കെപി ശങ്കരദാസ് ജയിലിൽ, മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പൂജപ്പുര സെന്‍ട്രൽ ജയിലിലേക്ക് മാറ്റി