മൂന്നാഴ്ച, ഒരു ലക്ഷത്തിലധികം സഹായങ്ങൾ, 2200 എമർജന്‍സി സേവനം, 'സ്വാമി ചാറ്റ്ബോട്ടി'നെ അഭിനന്ദിച്ച് മുഖ്യമന്ത്രി

Published : Dec 08, 2024, 08:45 PM ISTUpdated : Dec 08, 2024, 08:47 PM IST
മൂന്നാഴ്ച, ഒരു ലക്ഷത്തിലധികം സഹായങ്ങൾ, 2200 എമർജന്‍സി സേവനം, 'സ്വാമി ചാറ്റ്ബോട്ടി'നെ അഭിനന്ദിച്ച് മുഖ്യമന്ത്രി

Synopsis

രണ്ടായിരത്തി ഇരുന്നൂറിലധികം എമർജൻസികൾ കാര്യക്ഷമമായി കൈകാര്യം ചെയ്തിട്ടുണ്ടെന്നും കാണാതായ വ്യക്തികൾ, മെഡിക്കൽ അത്യാഹിതങ്ങൾ, വാഹന തകരാർ തുടങ്ങിയവ കൈകാര്യം ചെയ്യാൻ ചാറ്റ്ബോട്ടിന് കഴിഞ്ഞുവെന്നും പോസ്റ്റില്‍ പറയുന്നു

തിരുവനന്തപുരം : ശബരിമല ഭക്തന്മാര്‍ക്കായി പത്തനംതിട്ട ജില്ലാ ഭരണസംവിധാനം തയ്യാറാക്കിയ 'സ്വാമി ചാറ്റ്ബോട്ട് ' മൂന്നാഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷത്തിലധികം ഉപയോക്താക്കൾക്ക് സേവനം നൽകിയതായി മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. രണ്ടായിരത്തി ഇരുന്നൂറിലധികം എമർജൻസികൾ കാര്യക്ഷമമായി കൈകാര്യം ചെയ്തിട്ടുണ്ട്. കാണാതായ വ്യക്തികൾ, മെഡിക്കൽ അത്യാഹിതങ്ങൾ, വാഹന തകരാർ തുടങ്ങിയവ കൈകാര്യം ചെയ്യാൻ ചാറ്റ്ബോട്ടിന് കഴിഞ്ഞുവെന്നും പോസ്റ്റില്‍ പറയുന്നു. 

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം 

"ശബരിമല തീർത്ഥാടകർക്ക് സുരക്ഷിതവും തടസ്സരഹിതവുമായ യാത്ര ഉറപ്പാക്കാൻ പത്തനംതിട്ട ജില്ലാ ഭരണസംവിധാനം തയ്യാറാക്കിയ 'സ്വാമി ചാറ്റ്ബോട്ട് ' ശ്രദ്ധേയമാവുന്നു. വാട്ട്സ്ആപ്പ് അധിഷ്ഠിത വെർച്വൽ അസിസ്റ്റന്റാണിത്. തത്സമയ വിവരങ്ങളും തൽക്ഷണ പിന്തുണയും നൽകുന്നതിനായി ആരംഭിച്ച ചാറ്റ്‌ബോട്ട് ആറ് വ്യത്യസ്ത ഭാഷകളിൽ ലഭ്യമാണ്.

മൂന്നാഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷത്തിലധികം ഉപയോക്താക്കൾക്ക് സേവനം നൽകി. രണ്ടായിരത്തി ഇരുന്നൂറിലധികം എമർജൻസികൾ കാര്യക്ഷമമായി കൈകാര്യം ചെയ്തിട്ടുണ്ട്. കാണാതായ വ്യക്തികൾ, മെഡിക്കൽ അത്യാഹിതങ്ങൾ, വാഹന തകരാർ തുടങ്ങിയവ കൈകാര്യം ചെയ്യാൻ ചാറ്റ്ബോട്ടിന് കഴിഞ്ഞു. കെഎസ്ആർടിസി ബസ് സമയവും ഭക്ഷണ ചാർട്ടുമാണ് ഇതിനോടകം കൂടുതലായി ഉപയോഗിക്കപ്പെട്ട ഓപ്ഷനുകൾ. മഴ കണക്കിലെടുത്ത് തീർത്ഥാടകർക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിന് ചാറ്റ്‌ബോട്ടിലെ പുതിയ ഫീച്ചറായി കാലാവസ്ഥാ അപ്‌ഡേറ്റുകൾ നൽകിയിട്ടുണ്ട്.

വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് അനായാസം  ഉപയോഗിക്കാനാകും. തീർത്ഥാടകർക്ക്  6238008000 എന്ന വാട്ട്സ്ആപ്പ് നമ്പറിലേക്ക് 'ഹായ്' അയച്ച് ഇഷ്ടമുള്ള ഭാഷ. ഭക്ഷണ ചാർട്ടുകൾ, കെഎസ്ആർടിസി ബസ് സമയങ്ങൾ, കാലാവസ്ഥാ അപ്ഡേറ്റുകൾ, ക്ഷേത്ര സേവനങ്ങൾ, താമസ ബുക്കിംഗ് തുടങ്ങിയവ തിരഞ്ഞെടുക്കാനാകും. ചാറ്റ്‌ബോട്ട് ഇവയ്ക്ക് തത്സമയ പ്രതികരണങ്ങൾ നൽകുകയും ഉപയോക്താക്കൾക്ക് വഴികാട്ടുകയും ചെയ്യും.'

ദിലീപിന് ശബരിമലയില്‍ വിഐപി ദര്‍ശനം: ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റി, വിശദീകരണം കേട്ട ശേഷം തുടർ നടപടി: ദേവസ്വം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: നിർണായക അന്വേഷണ പുരോ​ഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും
കണ്ണൂരിൽ ഒന്നരവയസുള്ള കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസ്; മാസങ്ങൾ നീണ്ട വിചാരണ, തളിപ്പറമ്പ് കോടതി ഇന്ന് വിധി പറയും