ആരാധനാലയങ്ങൾ തുറക്കുന്ന കാര്യം; മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച ഇന്ന്

By Web TeamFirst Published Jun 4, 2020, 6:53 AM IST
Highlights

ചർച്ചയിൽ ഉയരുന്ന നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാകും കേന്ദ്രത്തിന് കേരളം നിലപാട് അറിയിക്കുക. രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ആരാധനാലയങ്ങളും അടച്ചിട്ടത്. എന്നാല്‍ ഇപ്പോള്‍ ലോക്ക് ഡൗണില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി ഇന്ന് മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തും. വിവിധ മതമേലധ്യക്ഷന്മാരുമായി വീഡിയോ കോൺഫറൻസിലൂടെയാണ് ചർച്ച. ചർച്ചയിൽ ഉയരുന്ന നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാകും കേന്ദ്രത്തിന് കേരളം നിലപാട് അറിയിക്കുക. 

രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ആരാധനാലയങ്ങളും അടച്ചിട്ടത്. എന്നാല്‍ ഇപ്പോള്‍ ലോക്ക് ഡൗണില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് നല്‍കിയിട്ടുണ്ട്. അതിനാല്‍ ആരാധനാലയങ്ങൾ തുറക്കണമെന്ന ആവശ്യം പ്രതിപക്ഷം ഇതിനകം ശക്തമാക്കിയിട്ടുണ്ട്. ആരാധനാലയങ്ങൾ തുറന്നാലും സാമൂഹ്യ അകലം അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ കർശനമായി ഉറപ്പാക്കിയാകും അനുമതി. 

സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കണമെന്ന ആവശ്യം സ്ഥിതിഗതികൾ മെച്ചപ്പെട്ടതിന് ശേഷം ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മെയ് അവസാനം വ്യക്തമാക്കിയിരുന്നു. മതനേതാക്കളുമായി ചര്‍ച്ച ചെയ്‌തേ അന്തിമ തീരുമാനമെടുക്കൂ എന്നും അദേഹം അന്ന് പറഞ്ഞു.

Read more: 'വിശ്വാസ സമൂഹത്തിന്‍റെ ആവശ്യമാണ്', ആരാധനാലയങ്ങൾ നിയന്ത്രണങ്ങളോടെ തുറക്കണമെന്ന് ചെന്നിത്തല

മൂന്ന് ഘട്ടമായി ലോക്ക് ഡൗണ്‍ പിന്‍വലിക്കാനുള്ള ശ്രമങ്ങളിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിന്‍റെ ആദ്യ ഘട്ടത്തില്‍ ജൂൺ 8 മുതൽ ആരാധനാലയങ്ങൾ, ഹോട്ടലുകൾ, റസ്റ്റാറന്‍റുകൾ, മറ്റ് ഹോസ്പിറ്റാലിറ്റി സർവീസുകൾ, ഷോപ്പിംഗ് മാളുകൾ എന്നിവയ്‌ക്ക് തുറന്ന് പ്രവര്‍ത്തിക്കാനാണ് കേന്ദ്രം അനുമതി നല്‍കിയിരിക്കുന്നത്. അതേസമയം രാജ്യത്ത് കൊവിഡ് പോസിറ്റീവ് കേസുകള്‍ കുറയാത്തത് ആശങ്ക സൃഷ്‌ടിക്കുന്നുണ്ട്. 

Read more: വിശ്വാസികളുടെ വികാരം കണക്കിലെടുത്ത് ആരാധനാലയങ്ങള്‍ തുറക്കണമെന്ന് ഉമ്മന്‍ ചാണ്ടി

click me!