പ്രഥമ കേരള പുരസ്‌കാരങ്ങൾ ഗവർണർ വിതരണം ചെയ്‌തു, കേരള ജ്യോതി പുര‌സ്‌കാരം പ്രൊഫ എം കെ സാനുവിന് സമ്മാനിച്ചു

Published : Mar 17, 2025, 06:32 PM ISTUpdated : Mar 17, 2025, 06:41 PM IST
പ്രഥമ കേരള പുരസ്‌കാരങ്ങൾ ഗവർണർ വിതരണം ചെയ്‌തു, കേരള ജ്യോതി പുര‌സ്‌കാരം പ്രൊഫ എം കെ സാനുവിന് സമ്മാനിച്ചു

Synopsis

രാജ്‌ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേകർ പ്രഥമ കേരള പുരസ്‌കാരങ്ങൾ വിതരണം ചെയ്‌തു

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ മേഖലകളിൽ സമഗ്ര സംഭാവനകള്‍ കാഴ്ചവച്ചവർക്ക് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത ബഹുമതിയായ കേരള പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേക്കറാണ് പുരസ്ക്കാരങ്ങള്‍ സമ്മാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായിരുന്നു.

സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനക്കുള്ള  കേരള ജ്യോതി പുരസ്ക്കാരം പ്രൊഫ. എം.കെ.സാനുവിന് സമ്മാനിച്ചു. എം.കെ.സാനുവിന് വേണ്ടി ചെറുമകൻ അനീത് കൃഷ്ണനാണ് പുരസ്ക്കാരം ഏറ്റുവാങ്ങിയത്. കേരള പ്രഭ പുരസ്ക്കാരം കർഷകയായ ഭുവനേശ്വരി ഏറ്റുവാങ്ങി.  കേരള ശ്രീ പുരസ്ക്കാരം കലാമണ്ഡലം വിമലാ മേനോൻ ഏറ്റുവാങ്ങി. കേരള ശ്രീ പുരസ്ക്കാരങ്ങള്‍ ഡോ.ടി.കെ.ജയകുമാർ, നാരായണ ഭട്ടതിരി, സഞ്ജു സാംസണ്‍, ഷൈജ ബേബി, വി.കെ.മാത്യൂസ് എന്നിവർക്ക് സമ്മാനിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: നിർണായക ശാസ്ത്രീയ പരിശോധന റിപ്പോർട്ട് എസ്ഐടിക്ക് കൈമാറി
മുസ്ലിം ലീ​ഗ് കൂടുതൽ സീറ്റ് ആവശ്യപ്പെടുമോ? നിലപാട് വ്യക്തമാക്കി കുഞ്ഞാലിക്കുട്ടി