സുൽത്താൻ ബത്തേരിയിൽ വിദ്യാർത്ഥിയെ പീഡിപ്പിച്ച അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ

Published : Mar 17, 2025, 06:09 PM ISTUpdated : Mar 17, 2025, 06:34 PM IST
സുൽത്താൻ ബത്തേരിയിൽ വിദ്യാർത്ഥിയെ പീഡിപ്പിച്ച അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ

Synopsis

സുൽത്താൽ ബത്തേരിയിൽ സ്കൂൾ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ പ്ലസ് ടു അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു

സുൽത്താൻ ബത്തേരി: പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ. വയനാട് സുൽത്താൻ ബത്തേരിയിലെ സ്‌കൂളിലെ ഹയർ സെക്കണ്ടറി വിഭാഗം താത്കാലിക ഹിസ്റ്ററി അധ്യാപകൻ ജയേഷിനെയാണ് സുൽത്താൻ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്.  പീഡനത്തിന് ഇരയായ വിദ്യാർത്ഥി കൗൺസിലിങിൽ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. എറണാകുളം പെരുമ്പാവൂർ ചുണ്ടക്കുഴി സ്വദേശിയാണ് പിടിയിലായ ജയേഷ്. ഇയാൾക്കെതിരെ നേരത്തെയും പോക്സോ പരാതികൾ ഉയർന്നിരുന്നു. സ്കൂളിലെ കുട്ടിയെ അധ്യാപകനൊപ്പം പലയിടത്തായി കണ്ട നാട്ടുകാരാണ് വിഷയത്തിൽ പരാതി നൽകിയത്. ചൈൽഡ് ലൈൻ അധികൃതർ കുട്ടിയെ കൗൺസിലിങിന് വിധേയനാക്കി. പീഡിപ്പിക്കപ്പെട്ട കാര്യം കുട്ടി വെളിപ്പെടുത്തിയതോടെയാണ് കേസെടുത്തത്. 2024 ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.

PREV
Read more Articles on
click me!

Recommended Stories

'കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞതെന്തിനെന്ന് ദിലീപ് ചോദിച്ചു, തെളിവുമായാണ് മഞ്ജു വന്നതെന്ന് മറുപടി പറഞ്ഞു'; അതിജീവിതയുടെ മൊഴി പുറത്ത്
നിശാ ക്ലബ്ബിലെ തീപിടിത്തം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ, കാരണം കണ്ടെത്തും