ആരാകും കോണ്‍ഗ്രസിലെ മുഖ്യമന്ത്രി? അണിയറയിൽ ചരടുവലി തുടർന്ന് നേതാക്കള്‍, സോഷ്യല്‍ മീഡിയയില്‍ ഏറ്റുമുട്ടലുമായി അണികള്‍

Published : Apr 25, 2026, 06:43 AM IST
kc venugopal ramesh chennithala vd satheesan

Synopsis

മുഖ്യമന്ത്രി ആരാകണം എന്നതിനെ ചൊല്ലിയുള്ള സൈബർ പോര് അവസാനം ഇല്ലാതെ തുടരുകയാണ് സംസ്ഥാന കോൺഗ്രസിൽ. അണിയറയിൽ ചരടുവലി ഊർജ്ജിതമാക്കുകയാണ് കെസി വേണുഗോപാലിനെയും വിഡി സതീശന്റെയും രമേശ് ചെന്നിത്തലയുടെയും അനുയായികൾ.

തിരുവനന്തപുരം: കോൺഗ്രസിൽ മുഖ്യമന്ത്രി പോര് മുറുകുന്നതിനിടെ എംഎല്‍എ ആകാൻ സാധ്യതയുള്ളവരുടെ പിന്തുണ ഉറപ്പിക്കാൻ സജീവ നീക്കവുമായി നേതാക്കൾ. അണിയറയിൽ ചരടുവലി ഊർജ്ജിതമാക്കുകയാണ് കെസി വേണുഗോപാലിനെയും വിഡി സതീശന്റെയും രമേശ് ചെന്നിത്തലയുടെയും അനുയായികൾ.

മുഖ്യമന്ത്രി ആരാകണം എന്നതിനെ ചൊല്ലിയുള്ള സൈബർ പോര് അവസാനം ഇല്ലാതെ തുടരുകയാണ് സംസ്ഥാന കോൺഗ്രസിൽ. പ്രധാന നേതാക്കൾ കാര്യമായ പ്രതികരണം നടത്തുന്നില്ലെങ്കിലും സോഷ്യൽ മീഡിയയിൽ കെ സി വേണുഗോപാലിനെയും വിഡി സതീശന്റെയും രമേശ് ചെന്നിത്തലയുടെയും അനുയായികൾ ചേരിതിരിഞ്ഞ് രൂക്ഷമായി ഏറ്റുമുട്ടുകയാണ്. ഇതിനിടെ ജയിച്ച് എംഎൽഎ ആകാൻ സാധ്യതയുള്ളവരുടെ പിന്തുണ ഉറപ്പിക്കാനുള്ള നീക്കങ്ങളും മൂന്ന് നേതാക്കളുടെയും വിശ്വസ്തർ അണിയറയിൽ തുടങ്ങിയിട്ടുണ്ട്. അതേസമയം, തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേരുന്ന മുസ്ലിം ലീഗ് നേതൃയോഗത്തില്‍ മുഖ്യമന്ത്രി തർക്കം ചർച്ചയാകും. കോൺഗ്രസിലെ മുഖ്യമന്ത്രി പദം സംബന്ധിച്ച് നടക്കുന്ന ചർച്ചകളിലെ അതൃപ്തി പല ലീഗ് നേതാക്കളും നേരത്തെ പ്രകടിപ്പിച്ചിരുന്നു. ഇത്തരം നീക്കങ്ങൾക്ക് തടയിടണമെന്ന ആവശ്യവും യോഗത്തിൽ ഉയരും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പൂരാവേശത്തിൽ തൃശ്ശൂര്‍, ശക്തന്‍റെ തട്ടകത്തിൽ പൂര വിളംബരം ഇന്ന്; തെക്കേ ഗോപുര നട തുറക്കാനൊരുങ്ങി നെയ്തലക്കാവിലമ്മ
സംസ്ഥാനത്ത് കൊടും ചൂട്: അതീവ ജാഗ്രത, സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി ഇന്ന് ഉന്നതതല യോഗം വിളിച്ചു