കട്ടക്ക് കട്ടക്ക് തന്നെ, ഒരിഞ്ചും പിന്നോട്ടില്ല...! 'മുഖ്യമന്ത്രി'ക്കായി മൂന്ന് ചേരിയും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു

Published : May 09, 2026, 06:51 AM IST
congress leaders

Synopsis

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോരിൽ ഒരിഞ്ചും പിന്നോട്ടില്ലാതെ മൂന്ന് ചേരിയും. പരസ്യ പ്രകടനങ്ങൾ വിഡി സതീശനെതിരെ ആയുധമാക്കാൻ ഒരുങ്ങുകയാണ് കെസി പക്ഷം ശ്രമം നടത്തുന്നുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് ഇന്നലെ പരസ്യ പ്രതിഷേധങ്ങൾ പാടില്ലെന്ന ഫേസ്‌ബുക്ക് പ്രതികരണം സതീശൻ നടത്തിയത്.

ദില്ലി: കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോരിൽ ഒരിഞ്ചും പിന്നോട്ടില്ലാതെ മൂന്ന് ചേരിയും. പരസ്യ പ്രകടനങ്ങൾ വിഡി സതീശനെതിരെ ആയുധമാക്കാൻ ഒരുങ്ങുകയാണ് കെസി പക്ഷം ശ്രമം നടത്തുന്നുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് ഇന്നലെ പരസ്യ പ്രതിഷേധങ്ങൾ പാടില്ലെന്ന ഫേസ്‌ബുക്ക് പ്രതികരണം സതീശൻ നടത്തിയത്. കെപിസിസി നേതൃത്വത്തിന്റെ വിലക്ക് തള്ളി സംസ്‌ഥാന വ്യാപകമായി സതീശൻ അനുകൂല പ്രകടനം തുടരുകയാണ്.

കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് കെസി വേണുഗോപാൽ. ഈ നിലപാട് കെസി നേതൃത്വത്തെ അറിയിച്ചു. പ്രതിഷേധമെന്ന പേരിൽ കേരളത്തിൽ നടക്കുന്നത് ആസൂത്രിത നീക്കമാണെന്നും കെസി ഉന്നത നേതൃത്വത്തോട് പറഞ്ഞതായാണ് വിവരം. കെസിയുടെ ഇടപെടലിലാണ് ഖർഗെ ഇടപെട്ട് ദീപ ദാസ്മുൻഷിയോട് റിപ്പോർട്ട് തേടിയത്. എതിർചേരികൾ തന്നെ അപമാനിക്കാൻ ശ്രമിക്കുന്നുവെന്നും കെസി ആക്ഷേപിക്കുന്നുണ്ട്. അതേസമയം, പരസ്യപ്രതിഷേധങ്ങൾ പാടില്ലെന്ന് കെപിസിസി വീണ്ടും സർക്കുലർ ഇറക്കിയത് ഈ പശ്ചാത്തലത്തിലാണെന്നും വിവരമുണ്ട്.

അതേസമയം, കൂട്ട ഫ്ലെക്സ് ഉയർത്തി തിരിച്ചടിക്ക് ഒരുങ്ങുകയാണ് വിഡി പക്ഷം. നേതൃത്വത്തെ തള്ളി പാർട്ടി ഭാരവാഹികൾ വരെ പ്രകടനത്തിന് ഇറങ്ങിയത് ആസൂത്രിതമെന്നാണ് കെസി പക്ഷത്തിന്റെ ആക്ഷേപം. എന്നാൽ ഒരാഹ്വാനവും നടത്തിയില്ലെന്ന് വിഡി പക്ഷം പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സതീശന്റെ എഫ്ബി പോസ്റ്റും ഉയർത്തി പ്രതിരോധിക്കുന്നുണ്ട്. ഫ്ലെക്സ് യുദ്ധം തടയാൻ കെസി ഇടപെട്ടില്ലെന്നും വിഡി പക്ഷം പറയുന്നു. അതേസമയം, ഇന്ന് പ്രഖ്യാപനം ഉണ്ടാവുമെന്ന ആത്മ വിശ്വാസത്തിലാണ് കെസി പക്ഷം തുടരുന്നത്. എംഎൽഎമാരുടെ വൻ പിന്തുണയിൽ പ്രതീക്ഷയർപ്പിച്ചാണ് കെസി പക്ഷത്തിന്റെ മുന്നോട്ട് പോക്ക്. ഇനി ചർച്ചകൾ സാങ്കേതികം മാത്രമെന്നും കെസി പക്ഷം വാദിക്കുന്നുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കണ്ണേ കരളേ വിഡിഎസ്സേ'; ദില്ലിയിലെത്തിയ സതീശന് ജെൻസി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വമ്പൻ സ്വീകരണം
ജനവികാരവും ഘടകകക്ഷികളും സതീശനൊപ്പം, കെസിക്കൊപ്പം എംഎൽഎമാർ; മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഇന്ന് നിര്‍ണായകം