കേരള പൊലീസിന്റേത് സ്തുത്യർഹമായ പ്രവർത്തനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

By Web TeamFirst Published Mar 11, 2020, 6:25 PM IST
Highlights

ഇതിനിടെ ചർച്ചയിൽ വിവാദ വിഷയങ്ങൾ ഉന്നയിച്ച പ്രതിപക്ഷത്തിന് വിഷയദാരിദ്ര്യമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി

തിരുവനന്തപുരം: വിവാദങ്ങൾ കത്തി നിൽക്കുമ്പോഴും സംസ്ഥാനത്തെ പൊലീസ് സേനയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് സംസ്ഥാന പൊലീസ് സേനയുടേത് സ്തുത്യർഹമായ പ്രവർത്തനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടത്. ഇതിനിടെ ചർച്ചയിൽ വിവാദ വിഷയങ്ങൾ ഉന്നയിച്ച പ്രതിപക്ഷത്തിന് വിഷയദാരിദ്ര്യമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പ്രതിപക്ഷം പറഞ്ഞത് തന്നെ ആവർത്തിക്കുകയാണെന്ന പരിഹാസവും മുഖ്യന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായി.

ഗുരുതരമായ കുറ്റകൃത്യങ്ങൾ കുറഞ്ഞെന്നും ഇത് ക്രമസമാധാന നില മെച്ചപ്പെട്ടതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. പൊലീസിന്റെ സൈബർ സെല്ലുകളെ പൊലീസ് സ്റ്റേഷനുകളാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇതോടെ സൈബർ കുറ്റകൃത്യങ്ങളിൽ കേസ് രജിസ്റ്റർ ചെയ്യുന്നത് വേഗത്തിലാകും. പോലീസിലെ വനിതാ പ്രാതിനിധ്യം 15 ശതമാനായി ഉയർത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Read more at: കോവിഡ് ഭീതിയില്‍ അല്‍പം ആശ്വാസം: ഐസലേഷന്‍ വാര്‍ഡിലെ പത്ത് പേരുടെ പരിശോധന ഫലം നെഗറ്റീവ് ...

പൊലീസുമായി ബന്ധപ്പെട്ട ധനാഭ്യർത്ഥന ചർച്ചയ്ക്കിടെയായിരുന്നു ഇത്. 2019 ൽ 82 ശതമാനം കേസുകളിൽ പ്രതികൾക്ക് ശിക്ഷ ലഭിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം പൊലീസിനകത്ത് വിവിധ തലങ്ങളിൽ അസംതൃപ്തിയുണ്ട്. പ്രമോഷനുമായി ബന്ധപ്പെട്ട അസ്ഥിരതയാണ് കാരണം. ഇത് പരിഹരിക്കാൻ നടപടി പുരോഗമിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാത്തി. പൊലീസിലെ മുഴുവൻ പ്രമോഷനുകളും റഗുലറായി നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

 

click me!