തെരഞ്ഞെടുപ്പ് പരാജയം പരാമർശിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ലേഖനം

Published : May 25, 2019, 06:57 AM IST
തെരഞ്ഞെടുപ്പ് പരാജയം പരാമർശിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ലേഖനം

Synopsis

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ മിക്കതും നിറവേറ്റിയാണ് സർക്കാർ നാലാം വർഷത്തിലേക്ക് കടക്കുന്നെന്ന് പിണറായി വിജയൻ അവകാശപ്പെടുന്നു

തിരുവനന്തപുരം: ലോകസഭാ തെരഞ്ഞെടുപ്പ് പരാജയത്തെപ്പറ്റി പരാമർശിക്കാതെ, മുഖ്യമന്ത്രി പിണറായി വിജയന്‍റെ ലേഖനം. സംസ്ഥാന സർക്കാരിന്റെ മൂന്നാം വാർഷികത്തിന്‍റെ പശ്ചാത്തലിത്തിലാണ് പത്രങ്ങളിൽ മുഖ്യമന്ത്രി ലേഖനം എഴുതിയത്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ മിക്കതും നിറവേറ്റിയാണ് സർക്കാർ നാലാം വർഷത്തിലേക്ക് കടക്കുന്നെന്ന് പിണറായി വിജയൻ അവകാശപ്പെടുന്നു.

പ്രഖ്യാപിച്ച 35 ഇനപരിപാടികൾ എല്ലാം പൂർത്തീകരിച്ചു. ദേശീയ പാതാ വികസനം പോലെ അസാധ്യമെന്ന് കരുതിയ പല പദ്ധതികൾക്കും ജീവൻ വച്ചു. കിഫ്ബി പുനഃസംഘടിപിച്ച് ധനസമാഹരണത്തിൽ പുതിയ സാധ്യതകൾ തുറന്നു. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വരെ കേരളത്തിന്‍റെ പേര് മുഴങ്ങിക്കേട്ടതും ലേഖനം എടുത്തുപറയുന്നു. പ്രളയകാലത്തെ അതിജീവിക്കാൻ സഹായിച്ച ഒരുമ നവകേരള നിർമ്മാണത്തിലും മുതൽക്കൂട്ടാവുമെന്നും പിണറായി വിജയൻ ലേഖനത്തിൽ പറയുന്നുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ബീഹാറിലെ ജംഗിൾരാജ് പിഴുതെറിഞ്ഞത് പോലെ ബംഗാളിലെ മഹാജംഗിൾരാജ് അവസാനിപ്പിക്കണം'; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മോദി
പ്രായം തോൽക്കും ഈ മാളികപ്പുറത്തിന്റെ മുന്നിൽ! 102-ാം വയസിൽ മൂന്നാം തവണയും അയ്യപ്പനെ കാണാൻ പാറുക്കുട്ടിയമ്മ