സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

Published : May 06, 2024, 10:09 AM ISTUpdated : May 06, 2024, 01:48 PM IST
സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

Synopsis

ഇന്ന് പുലർച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നാണ് മുഖ്യമന്ത്രിയും കുടുംബാഗങ്ങളും ദുബൈയിലേക്ക് പോയത്. മകനെ കാണാനാണ്‌ യാത്ര എന്നാണ് പുറത്ത് വരുന്ന വിവരം.

തിരുവനന്തപുരം: സ്വകാര്യ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബൈയിലേക്ക് യാത്ര തിരിച്ചു. ഇന്ന് പുലർച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നാണ് മുഖ്യമന്ത്രിയും കുടുംബാഗങ്ങളും ദുബൈയിലേക്ക് പോയത്. മകനെ കാണാനാണ്‌ യാത്ര എന്നാണ് പുറത്ത് വരുന്ന വിവരം. ഇന്നലെയാണ് മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് കേന്ദ്രാനുമതി കിട്ടിയത്. ഔദ്യോഗിക യാത്ര അല്ലാത്തതിനാൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് നൽകിയിട്ടില്ല. എന്നാണ് മടക്കം എന്നതും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടില്ല.

ലോക്സഭ തെരഞ്ഞെടുപ്പ് സമയമായതിനാൽ ഓദ്യോഗിക വിദേശയാത്രകൾക്ക് പരിമിതിയുണ്ട്. സാധാരണ മുഖ്യമന്ത്രിയുടെ വിദേശയാത്രകൾക്ക് മുൻപായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിപ്പുണ്ടാകാറുണ്ട്. ഇത്തവണ ഒരു അറിയിപ്പും ഉണ്ടായില്ല. സ്വകാര്യ സന്ദർശനമായതിനാലാണ് അറിയിപ്പ് ഉണ്ടാവാതിരുന്നത് എന്നാണ് വിവരം. കുറച്ച് ദിവസത്തേക്ക് ഓഫീസിലുണ്ടാകില്ലെന്ന വിവരമാണ് സ്റ്റാഫ് അംഗങ്ങളെയും മന്ത്രിമാരെയും മുഖ്യമന്ത്രി അറിയിച്ചത്. അടുത്ത ദിവസങ്ങളിലെല്ലാം വിവിധ ജില്ലകളിൽ മുഖ്യമന്ത്രിയുടെ പൊതുപരിപാടികളുണ്ടായിരുന്നു. അതെല്ലാം മാറ്റിവെച്ചാണ് മുഖ്യമന്ത്രിയുടെ യാത്ര. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ബുൾഡോസർ ഇടിച്ചു കയറ്റിയിട്ട് ഒരുമാസം പിന്നിട്ടു, കോൺഗ്രസ് നാടിന് നൽകിയ വാക്ക് വെറും പാഴ്വാക്കായി'; വിമർശനവുമായി എ എ റഹീം
ദീപക്കിന്‍റെ ആത്മഹത്യ: ഷിംജിതക്കായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും, മൊബൈൽ ശാസ്ത്രീയ പരിശോധനയ്ക്ക്