മുഖ്യമന്ത്രി ദില്ലിയിൽ, വൈകീട്ട് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച, കൊവിഡ് സാഹചര്യവും ചർച്ചയ്ക്ക്

Published : Jul 13, 2021, 06:47 AM IST
മുഖ്യമന്ത്രി ദില്ലിയിൽ, വൈകീട്ട് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച, കൊവിഡ് സാഹചര്യവും ചർച്ചയ്ക്ക്

Synopsis

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ കൊവിഡ് സാഹചര്യങ്ങൾ, കേരളത്തിന്റെ വികസന പദ്ധതികൾ എന്നിവ ചർച്ചയാകും.

ദില്ലി: കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ദില്ലിയിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വൈകീട്ട് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. തുടർഭരണം കിട്ടിയ ശേഷം ആദ്യമായാണ് പിണറായി ദില്ലിയിലെത്തുന്നത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ കൊവിഡ് സാഹചര്യങ്ങൾ, കേരളത്തിന്റെ വികസന പദ്ധതികൾ എന്നിവ ചർച്ചയാകും.

ഒപ്പം സഹകരണ മന്ത്രാലയ രൂപീകരണം സംബന്ധിച്ച കേരളത്തിന്റെ ആശങ്ക പ്രധാനമന്ത്രിയെ മുഖ്യമന്ത്രി അറിയിക്കും. കേന്ദ്ര നഗരവികസന, പെട്രോളിയം മന്ത്രി ഹർദീപ്സിംഗ് പുരി, ഉപരിതല ഗതാഗതമന്ത്രി നിതിൻ ഖഡ്ക്കരി എന്നിവരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. ദില്ലിയിലെത്തിയ മുഖ്യമന്ത്രിക്ക് പുലർച്ചെ കേരള ഹൗസ് ജീവനക്കാർ സ്വീകരണം നൽകി.


വടക്ക്- കിഴക്കൻ സംസ്ഥാനങ്ങളിലെ കൊവിഡ് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരെ കാണും. അരുണാചൽ പ്രദേശ്, അസം, തുടങ്ങി എട്ട് സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനത്തിൻ കുറവില്ലാത്ത പശ്ചാത്തലത്തിലാണ്‌ കൂടിക്കാഴ്ച. നിയന്ത്രണങ്ങൾ കടുപ്പിക്കാൻ പ്രധാനമന്ത്രി നിർദ്ദേശം നൽകിയേക്കും.

വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്ക് പുറമെ കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ സാഹചര്യവും വിലയിരുത്തും. ദില്ലിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ കേരളത്തിലെ കൊവിഡ് സാഹചര്യം ചർച്ചയാകും

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആന്ധ്രാ രജിസ്ട്രേഷനിലുള്ള സ്കോര്‍പിയോ കുതിച്ചെത്തി, പട്ടാപകൽ യുവാവിന തട്ടിക്കൊണ്ടുപോയി; കര്‍ണാടകയിൽ നിന്ന് പിടികൂടി പൊലീസ്
ലൈംഗികാതിക്രമ കേസ്; മുൻ മന്ത്രി നീലലോഹിതദാസൻ നാടാരെ കുറ്റവിമുക്തനാക്കിയ ഉത്തരവിനെതിരെ അപ്പീലുമായി പരാതിക്കാരി