'ഏതെങ്കിലും നേതാവിന്‍റെ പ്രീതിപിടിച്ചു നാലെഴുത്ത് എഴുതിയാൽ താഴെ വീഴില്ല കേരള മുഖ്യമന്ത്രി'; വി ഡി സതീശനെ പിന്തുണച്ച് കെഎസ്‍യു നേതാവ്

Published : Jul 17, 2026, 10:30 PM IST
ksu ekm president

Synopsis

പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശനെതിരായ വിമർശനങ്ങളെ ചോദ്യം ചെയ്ത് കെഎസ്‌യു എറണാകുളം ജില്ലാ പ്രസിഡന്റ് കെഎം കൃഷ്ണലാൽ. പാർട്ടിക്കകത്ത് പരാതികൾ ഉന്നയിക്കാനുള്ള എല്ലാ അവസരങ്ങളും നിലനിൽക്കെ എന്തിനുവേണ്ടി നവമാധ്യമങ്ങളിൽ വിഴുപ്പലക്കുന്നുവെന്ന് വി ഡി സതീശൻ ചോദിക്കുന്നു.

കൊച്ചി: പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എടുത്ത നിലപാടിൽ എന്താണ് തെറ്റെന്ന ചോദ്യവുമായി കെ എസ് യു എറണാകുളം ജില്ലാ പ്രസിഡന്‍റ് കെ എം കൃഷ്ണലാൽ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെയും ബിജെപിയുടെയും ഉന്നത സ്ഥാനങ്ങൾ അലങ്കരിച്ച വ്യക്തികൾ, ഇത്തവണ കോൺഗ്രസിന്റെ സീറ്റുകളിൽ മത്സരിച്ചപ്പോൾ ഇല്ലാത്ത ബുദ്ധിമുട്ട് ആണല്ലോ ഇപ്പോൾ ചിലർക്കെന്ന് കൃഷ്ണലാൽ കുറിച്ചു. പ്ലീഡർ നിയമനം ലഭിച്ചവർ മുൻകാലങ്ങളിൽ കലാലയ രാഷ്ട്രീയത്തിൽ എസ്എഫ്ഐ ആയിരുന്നു അല്ലെങ്കിൽ എബിവിപി ആയിരുന്നു എന്നു പറയുന്നതിൽ എന്താണ് പ്രസക്തി. കെഎസ്‌യു നേതാക്കന്മാർക്ക് പാർട്ടിക്കകത്ത് പരാതികൾ ഉന്നയിക്കാനുള്ള എല്ലാ അവസരങ്ങളും നിലനിൽക്കെ എന്തിനുവേണ്ടി നവമാധ്യമങ്ങളിൽ വിഴുപ്പലക്കുന്നുവെന്നും കൃഷ്ണലാൽ ചോദിക്കുന്നു. കെഎസ്‌യുവിന്‍റെ ഗ്രൂപ്പ് മാനേജർമാരായ ചില നേതാക്കൾ ഏതെങ്കിലും നേതാവിന്റെ പ്രീതി പിടിച്ചുപറ്റാൻ ഫേസ് ബുക്ക് താളുകളിൽ നാലെഴുത്ത് എഴുതിയാൽ താഴെ വീഴുന്നതല്ല കേരള മുഖ്യമന്ത്രിയും സർക്കാരും എന്നും കെ എസ് യു നേതാവ് കുറിച്ചു.

കുറിപ്പിന്‍റെ പൂർണരൂപം

"മുഖ്യമന്ത്രിക്കെതിരെ ആസൂത്രിത നീക്കവുമായി വരുന്നവരോട്.......

പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എടുത്ത നിലപാടിൽ എന്താണ് തെറ്റ്... കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെയും ബിജെപിയുടെയും ഉന്നത സ്ഥാനങ്ങൾ അലങ്കരിച്ച വ്യക്തികൾ, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സീറ്റുകളിൽ മത്സരിച്ചപ്പോൾ ആർക്കും ഇല്ലാത്ത ബുദ്ധിമുട്ട് ആണല്ലോ ഇപ്പോൾ ചിലർക്ക്? എന്തിയെ അപ്പോൾ തെരുവിൽ തല്ലുകൊണ്ട് കെഎസ്‌യുക്കാരന്റെയും യൂത്ത് കോൺഗ്രസുകാരന്റെയും അവസരം നഷ്ടപ്പെട്ടിട്ടില്ലേ,, ഇന്ന് കെഎസ്‌യുക്കാരുടെയും യൂത്ത് കോൺഗ്രസുകാരുടെ അവസരങ്ങൾ നഷ്ടപ്പെട്ടു എന്നു പറഞ്ഞ് വാചാലമാകുന്നവർ അന്ന് എന്തേ മിണ്ടാതിരുന്നത്....

പ്ലീഡർ നിയമനം ആയി ബന്ധപ്പെട്ട മുൻകാലങ്ങളിൽ കലാലയ രാഷ്ട്രീയത്തിൽ എസ്എഫ്ഐ ആയിരുന്നു അല്ലെങ്കിൽ എബിവിപി ആയിരുന്നു എന്നു പറയുന്നതിൽ എന്താണ് പ്രസക്തി? അവർ മുൻകാല രാഷ്ട്രീയം ഉപേക്ഷിച്ച് വർഷങ്ങളായി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആശയം പിന്തുടരുന്നവരാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പോഷക സംഘടനയായ ഇന്ത്യൻ ലോയെസ് കോൺഗ്രസിൽ അംഗത്വം ഉള്ളവരെ.. കോൺഗ്രസ് പ്രവർത്തകരുടെ കേസുകൾ വാദിക്കുന്നവരെ പ്ലീഡർമാരായി നിയമിക്കുന്നതിൽ എന്താണ് തെറ്റ്?

അവരുടെ മുൻകാല രാഷ്ട്രീയം പറഞ്ഞ് അവരെ ക്രൂശിക്കുന്ന പാരമ്പര്യമല്ല....മുൻകാല രാഷ്ട്രീയം ഉപേക്ഷിച്ച് കോൺഗ്രസിന്റെ പാതയിലുള്ളവരെ സംരക്ഷിക്കുന്ന പാരമ്പര്യവും ചരിത്രവുമാണ് ഇക്കാലമത്രയും ഇന്ത്യൻ നാഷണൽ കോൺഗ്രസിനുള്ളത്.

പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തിൽ ഇടതുപക്ഷ അനുഭാവികൾ ലിസ്റ്റിൽ ഇടംപിടിച്ചു എന്ന് വാർത്ത വന്നപ്പോൾ അത് പരിശോധിക്കാൻ തയ്യാറാവുകയും, അത് പരിശോധിച്ച് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ആ നിയമനം റദ്ദാക്കിയ നേതാവാണ് വിഡി സതീശൻ.

കെഎസ്‌യു നേതാക്കന്മാർക്ക് പാർട്ടിക്കകത്ത് പരാതികൾ ഉന്നയിക്കാനുള്ള എല്ലാ അവസരങ്ങളും നിലനിൽക്കെ.. എന്തിനുവേണ്ടി നവമാധ്യമങ്ങളിൽ വിഴുപ്പലക്കുന്നു..? കെഎസ്‌യു യൂണിറ്റ് കമ്മിറ്റി ഒരു പരാതി ഉന്നയിക്കുമ്പോൾ ആ പരാതി ആദ്യം എത്തുന്നത് പാർട്ടിക്ക് അടുത്തേക്ക് അല്ല മറിച്ച് പരാതി ആമെത്തുന്നത് മാധ്യമങ്ങളിൽ ആണ്. ഇതിൽനിന്ന് എല്ലാം വ്യക്തമല്ലേ ആരെ തൃപ്തിപ്പെടുത്താനാണ് ആർക്കുവേണ്ടിയാണ് കോൺഗ്രസ് പ്രവർത്തകർ മണ്ടന്മാരല്ല എന്ന് ഇത്തരക്കാർ മനസ്സിലാക്കേണ്ടതുണ്ട്.

കെഎസ്‌യുവിന്റെ ഗ്രൂപ്പ് മാനേജർമാരായ ചില നേതാക്കന്മാരോട് ഏതെങ്കിലും നേതാവിന്റെ പ്രീതി പിടിച്ചുപറ്റാൻ ഫെയ്സ്ബുക്ക് താളുകളിൽ നാലെഴുത്ത് എഴുതിയാൽ താഴെ താഴെ വീഴുന്നതെല്ലാം കേരള മുഖ്യമന്ത്രിയും സർക്കാരും എന്നോർത്താൽ നല്ലത്.

# കേരള മുഖ്യമന്ത്രി വി ഡി സതീശന് ഐക്യദാർഢ്യം"

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഇന്ന് കാണുന്ന കോൺഗ്രസിനെ കെട്ടിപ്പടുത്തത് കെഎസ്‌യുവിന്റെ പോരാട്ട വീര്യം'; വിവാദങ്ങൾക്കിടെ ഫേസ്ബുക്ക് പോസ്റ്റുമായി കെ.സി. വേണു​ഗോപാൽ
14ാം വയസ്സിലെ പ്രീഡിഗ്രി നൊസ്റ്റുവായി മുഖ്യമന്ത്രി; 'ഞാൻ തെങ്ങിൽ കയറിയത് പ്രിൻസിപ്പാൾ ബൈനോക്കുലർ വെച്ച് നോക്കി, പിന്നെ രണ്ട് വർഷം നോട്ടപ്പുള്ളി'