കൊയിലാണ്ടിയിൽ ഇറാനിയൻ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാർഡ്

Published : May 05, 2024, 07:23 PM ISTUpdated : May 05, 2024, 08:20 PM IST
കൊയിലാണ്ടിയിൽ ഇറാനിയൻ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാർഡ്

Synopsis

കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇറാനിൽ മത്സ്യബന്ധനത്തിന് പോയ സംഘത്തിൽ ഉള്ളവരാണ് ഇവർ.

കോഴിക്കോട്: കൊയിലാണ്ടി പുറംകടലിൽ ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇറാനിൽ മത്സ്യബന്ധനത്തിന് പോയ സംഘത്തിൽ ഉള്ളവരാണ് ഇവർ. ശമ്പളം കിട്ടാഞ്ഞതിനെ തുടർന്ന് രക്ഷപ്പെട്ട് എത്തിയ സംഘത്തെ കോസ്റ്റ് ഗാർഡ് കണ്ടെത്തുകയായിരുന്നു. കൊയിലാണ്ടിയിൽ നിന്ന് 20 നോട്ടിക്കൽ മൈൽ അകലെയാണ് ബോട്ട് കണ്ടെത്തിയത്. ബോട്ട് നിലവിൽ കോസ്റ്റ് ഗാർഡിന്റെ കസ്റ്റഡിയിലാണ്.

(പ്രതീകാത്മക ചിത്രം)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

കൊച്ചിയിൽ ക്രൂര കൊലപാതകം; കൊല്ലപ്പെട്ടത് കാഞ്ഞിരപ്പള്ളി സ്വദേശി; ജോലിക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയതെന്ന് പൊലീസ്
'എനിക്കെതിരെ എല്ലാം തുടങ്ങിയത് മഞ്ജുവിന്റെ ആ പ്രസ്താവനയിൽ നിന്ന്'; ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥയും സംഘവും ​ഗൂഢാലോചന നടത്തിയെന്ന് ദിലീപ്