കേരള കോസ്റ്റൽ പോലീസ് വാർഡൻമാരുടെ പ്രഥമ ബാച്ച് പുറത്തിറങ്ങി

By Web TeamFirst Published Jun 30, 2019, 1:38 PM IST
Highlights

നിയമനത്തിന് ഒരു വർഷം എന്ന കാലപരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും അതേപ്പറ്റി ആശങ്കപ്പെടേണ്ടതില്ല. അർപ്പണ ബോധത്തോടെ ഡ്യൂട്ടി നിർവഹിച്ചാൽ, സർക്കാർ കൈയൊഴിയില്ലെന്ന് കോസ്റ്റൽ പോലീസ് വാർഡൻമാരോടായി മുഖ്യമന്ത്രി പറഞ്ഞു

തിരുവന്തപുരം: കേരള കോസ്റ്റൽ പോലീസ് വാർഡൻമാരുടെ പ്രഥമ ബാച്ച് പുറത്തിറങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യബാച്ചിന്‍റെ അഭിവാദ്യം സ്വീകരിച്ചു.  അഞ്ച് വനിതകളടക്കം 177 പേരടങ്ങിയ ബാച്ചാണ് ജോലിയില്‍ പ്രവേശിക്കുന്നത്. സേന അംഗങ്ങളുടെ പരേഡ് മുഖ്യമന്ത്രി പരിശോധിച്ചു. സേനാംഗങ്ങളുടെ സത്യപ്രതിജ്ഞക്ക് ശേഷം സ്ലോ മാർച്ചും ക്വിക് മാർച്ചും നടന്നു. നീല യൂനിഫോമണിഞ്ഞ് അടുക്കും ചിട്ടയുമായി നടത്തിയ പരേഡ് കോസ്റ്റൽ പോലീസ് വാർഡൻമാരുടെ കഴിവും അർപ്പണ ബോധവും പരിശീലന മികവും വിളിച്ചറിയിക്കുന്നതായിരുന്നു. 

നിയമനത്തിന് ഒരു വർഷം എന്ന കാലപരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും അതേപ്പറ്റി ആശങ്കപ്പെടേണ്ടതില്ല. അർപ്പണ ബോധത്തോടെ ഡ്യൂട്ടി നിർവഹിച്ചാൽ, സർക്കാർ കൈയൊഴിയില്ലെന്ന് കോസ്റ്റൽ പോലീസ് വാർഡൻമാരോടായി മുഖ്യമന്ത്രി പറഞ്ഞു. 200 പേരെ തെരഞ്ഞെടുക്കാൻ തീരുമാനിച്ചതിൽ 23 പേരുടെ കുറവുള്ളത് പെട്ടന്നുതന്നെ നികത്താൻ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

കഴിഞ്ഞ വർഷത്തെ പ്രളയത്തിൽനിന്ന്, ആർത്തലച്ചുവന്ന മലവെള്ളപ്പാച്ചിലിൽനിന്ന് സഹജീവികളെ രക്ഷിച്ച മത്സ്യത്തൊഴിലാളികൾക്കുള്ള ബഹുമതിയായി കൂടിയാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽപ്പെട്ടവർക്ക് കോസ്റ്റൽ പോലീസ് വാർഡൻമാരായി പ്രത്യേക നിയമനം നൽകിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു

കേരളത്തിന്റെ തീരദേശ ജില്ലകളിൽനിന്ന് പ്രത്യേകം തെരഞ്ഞെടുത്തവർക്കാണ് കോസ്റ്റൽ പോലീസ് വാർഡൻമാരായി ഒരു വർഷത്തേക്ക് നേരിട്ട് നിയമനം നൽകിയത്. നാലുമാസത്തെ തീവ്ര പരിശീലന കാലയളവിൽ കോസ്റ്റ് ഗാർഡിന്റെ കീഴിലെ കടലിലെ ബോൾ ബാലൻസിംഗ്, ചെസ്റ്റ് ക്യാരിയിംഗ്, കടലിലെ അതിജീവന സങ്കേതങ്ങൾ എന്നിവ കൂടാതെ നാവികസേനയുടെയും ഫയർഫോഴ്‌സിന്റെയും പരിശീലനവും പോലീസ് സ്‌റ്റേഷനുകളിലെ പരിശീലനവും ഇവർക്ക് ലഭിച്ചു.

click me!