
കോട്ടയം: കേരള കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമാകുന്നു. സംസ്ഥാനകമ്മിറ്റി വിളിക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം കത്തുനൽകിയതോടെ പി ജെ ജോസഫിന്‍റെ തീരുമാനം നിർണ്ണായകമായി. അവസാന നീക്കമെന്ന നിലയിലാണ് ജോസ് കെ മാണി വിഭാഗം കമ്മിറ്റി വിളിക്കാൻ കത്ത് നൽകിയത്.
നിർണ്ണായനീക്കത്തിലൂടെയാണ് ജോസ് കെ മാണി വിഭാഗം പി ജെ ജോസഫിനോട് സംസ്ഥാനസമിതി വിളിക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയത്. നേരത്തെ പരസ്യമായി ആവശ്യപ്പെടുകയും ജോസഫ് നിരാകരിക്കുകയും ചെയ്തത ഇക്കാര്യം ഇപ്പോൾ രേഖാമൂലം ആവശ്യപ്പെട്ടതോടെ പി ജെ ജോസഫിന്‍റെ നിലപാട് നിർണ്ണായകമായി.
സംസ്ഥാനകമ്മിറ്റിലെ 127 പേർ ഒപ്പിട്ട കത്താണ് എംഎൽഎമാരായ റോഷി അഗസ്റ്റിൻ, പ്രഫസർ ജയരാജ് എന്നിവർ പി ജെ ജോസഫിന്റ വീട്ടിലെത്തി നൽകിയത്. ഭരണഘടനാപ്രകാരം നാലിനൊന്ന് അംഗങ്ങൾ ആവശ്യപ്പെട്ടാൽ സംസ്ഥാനകമ്മിറ്റി വിളിക്കണമെന്ന് ജോസ് കെ മാണി പക്ഷം വിശദീകരിക്കുന്നു. ഇതിന്റ അടിസ്ഥാനത്തിലാണ് കത്ത് നൽകിയത്.
വിദേശത്തുള്ള മോൻസ് ജോസഫ് തിരിച്ചെത്തിയാലുടൻ പാർലമെന്‍ററി പാർട്ടി വിളിച്ച് കക്ഷി നേതാവിനെ നിശ്ചയിക്കാനായിരുന്നു ജോസഫിന്‍റെ നീക്കം. പാർലമെന്ററി പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റി എന്നിവയിലേത് അനൗദ്യോഗിക ധാരണകളാണെന്ന് വ്യക്തമാക്കി പാർലമെന്‍ററി പാർട്ടിയോഗം വിളിക്കാനുള്ള ജോസഫിന്‍റെ നീക്കവും ജോസ് കെ മാണി വിഭാഗം തള്ളിക്കളഞ്ഞു. 9ന് മുൻപ് കക്ഷി നേതാവിനെ നിശ്ചയിക്കണമെന്ന സ്പീക്കറുടെ അന്ത്യശാസനം തന്നെ ജോസ് കെ മാണിയും കരുവാക്കുന്നു. പാർട്ടി രണ്ട് വഴിക്കാണ് പോകുന്നതെന്ന് കൂടുതൽ വ്യക്തമാകുന്നതാണ് പുതിയ സംഭവങ്ങൾ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam