ജോസഫിനെതിരായ ലേഖനം കേരളാ കോൺഗ്രസ് അറിവോടെയല്ല: അന്വേഷിക്കുമെന്ന് സിഎഫ് തോമസ്

Published : May 10, 2019, 12:48 PM IST
ജോസഫിനെതിരായ ലേഖനം കേരളാ കോൺഗ്രസ് അറിവോടെയല്ല: അന്വേഷിക്കുമെന്ന് സിഎഫ് തോമസ്

Synopsis

കോൺഗ്രസിനെയും പി ജെ ജോസഫിനെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് പാർട്ടി മാസികയിൽ ലേഖനം പ്രത്യക്ഷപ്പെട്ടത് അനവസരത്തിലാണെന്ന് റോഷി അഗസ്റ്റിൻ എംഎൽഎയും വ്യക്തമാക്കി. 

കോട്ടയം: കോൺഗ്രസിനേയും പിജെ ജോസഫിനെയും വിമർശിച്ച് കേരളാ കോൺഗ്രസ് മുഖമാസിക പ്രതിച്ഛായയിൽ പ്രത്യക്ഷപ്പെട്ട ലേഖനത്തെ തള്ളി കേരളാ കോൺഗ്രസ്(എം) ഡെപ്യൂട്ടി ചെയർമാൻ സിഎഫ് തോമസ്. പാർട്ടി മുഖമാസികയിൽ ഇത്തരമൊരു ലേഖനം വന്നത് ഗൗരവകരമായ വിഷയമാണ്. സംഭവത്തെക്കുറിച്ച് പാർട്ടി വിശദമായി അന്വേഷിക്കുമെന്നും സി എഫ് തോമസ് പറഞ്ഞു.

കോൺഗ്രസിനെയും പി ജെ ജോസഫിനെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് പാർട്ടി മാസികയിൽ ലേഖനം പ്രത്യക്ഷപ്പെട്ടത് അനവസരത്തിലാണെന്ന് റോഷി അഗസ്റ്റിൻ എംഎൽഎയും വ്യക്തമാക്കി. ലേഖനം പ്രസിദ്ധീകരിക്കാനിടയായ സാഹചര്യത്തെക്കുറിച്ച്  പാ‍ർട്ടി വിശദമായി അന്വേഷിക്കുമെന്ന് റോഷി അഗസ്റ്റിനും വ്യക്തമാക്കി. കെ എം മാണി അന്തരിച്ചത് മുറിവുണങ്ങാത്ത മനസ്സുമായിട്ടായിരുന്നു എന്ന് വിശദീകരിക്കുന്ന ലേഖനമാണ് വിവാദമായിരിക്കുന്നത്. പത്രാധിപർ ഡോ കുര്യാസ് കുമ്പളക്കുഴി എഴുതിയ ലേഖനത്തിലാണ് കെഎം മാണിയുടെ മരണശേഷം ഏറെ  രാഷ്ട്രീയ പ്രാധാന്യമുള്ള തുറന്ന് പറച്ചിലുകൾ ഉള്ളത്. 

Also read:കെഎം മാണി പോയത് മുറിവുണങ്ങാത്ത മനസ്സുമായി; പിജെ ജോസഫിനെ പഴിചാരി കേരളാ കോൺഗ്രസ് മുഖപത്രം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുടുംബത്തോടൊപ്പം സന്നിധാനത്ത് എത്തി ഡിജിപി, എല്ലാ ഭക്തർക്കും ഉറപ്പ് നൽകി; സുഗമമായ ദർശനത്തിന് എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തി
സഹോദരിയെ കളിയാക്കിയ യുവാവിനെ കുത്തിക്കൊന്നു, സംഭവം തൃശൂരില്‍