പ്രധാന സാക്ഷികളും പ്രതികളും ഹാജരായില്ല; കളമശ്ശേരി ബസ് കത്തിക്കൽ കേസിലെ വിചാരണ തുടങ്ങിയില്ല

By Web TeamFirst Published May 10, 2019, 12:05 PM IST
Highlights

ആകെ 14 പ്രതികളുള്ള കേസിൽ തടിയന്‍റവിട നസീർ ഒന്നാം പ്രതിയും സൂഫിയ മദനി പത്താം പ്രതിയുമാണ്. 

കൊച്ചി: കളമശേരി ബസ് കത്തിക്കൽ കേസിൽ  പ്രധാന സാക്ഷികളും പ്രതികളും ഹാജരാകാത്തതിനെ തുടർന്ന്  കേസിലെ വിചാരണ തുടങ്ങാൻ കഴിഞ്ഞില്ല. പ്രധാന സാക്ഷികൾക്കും പ്രതികൾക്കും എപ്പോൾ ഹാജരാകാൻ കഴിയുമെന്നത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ എൻഐഎ അന്വേഷണ ഉദ്യോഗസ്ഥന് കോടതി നിർദ്ദേശം നൽകി. അബ്ദുൽ നാസർ മദനിയുടെ ഭാര്യ സൂഫിയ മദനി അടക്കം 6 പ്രതികൾ കോടതിയിൽ നേരിട്ട് ഹാജരായിരുന്നു.

2005 ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. മദനി പ്രതിയായ കോയമ്പത്തൂർ ബോംബ് സ്ഫോടന കേസിൽ വിചാരണ വൈകുന്നതിൽ പ്രതിഷേധിച്ചാണ് കളമശേരിയിൽ തമിഴ്നാട് സർക്കാരിന്‍റെ ബസ് കത്തിച്ചത്. ആകെ 14 പ്രതികളുള്ള കേസിൽ തടിയന്‍റവിട നസീർ ഒന്നാം പ്രതിയും സൂഫിയ മദനി പത്താം പ്രതിയാണ്. 


 

click me!