വാത്തിക്കുടി പഞ്ചായത്തിലെ അവിശ്വാസം; ജോസ് പക്ഷത്തിന്‍റെ ആരോപണത്തിന് മറുപടി

By Web TeamFirst Published Jul 1, 2020, 9:18 AM IST
Highlights

കേരള കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ കൈവിട്ടു പോയ അവസ്ഥയില്‍ ജോസഫ് വിഭാഗം ഉന്നയിക്കുന്ന ആരോപണങ്ങൾക്കെതിരെ ജോസ് ഗ്രൂപ്പിന്റെ പ്രധാന പ്രത്യാരോപണമാണ് വാത്തിക്കുടി പഞ്ചായത്തിലെ അവിശ്വാസം

ഇടുക്കി: ഇടുക്കി വാത്തിക്കുടി പഞ്ചായത്തിലെ അവിശ്വാസവുമായി ബന്ധപ്പെട്ട ജോസ് വിഭാഗത്തിന്റെ ആരോപണത്തിനെതിരെ ജോസഫ് വിഭാഗം നേതാവ്. ഇടത് സ്വതന്ത്രനായി മത്സരിച്ച് ജയിച്ചതിനാലാണ് അവിശ്വാസത്തെ പിന്തുണയ്ക്കാതിരുന്നതെന്നും ഇക്കാര്യം യുഡിഎഫ് ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നതാണെന്നും പ്രദീപ് ജോർജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കേരള കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ കൈവിട്ടു പോയ അവസ്ഥയില്‍ ജോസഫ് വിഭാഗം ഉന്നയിക്കുന്ന ആരോപണങ്ങൾക്കെതിരെ ജോസ് ഗ്രൂപ്പിന്റെ പ്രധാന പ്രത്യാരോപണമാണ് വാത്തിക്കുടി പഞ്ചായത്തിലെ അവിശ്വാസം. ജോസഫ് പക്ഷക്കാരനായ പ്രദീപ് ജോർജ് പിന്തുണക്കാത്തതിനാലാണ് വാത്തിക്കുടി പഞ്ചായത്തിൽ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസാവതിരുന്നതെന്നാണ് ആരോപണം.

എന്നാൽ ഇതിനിപ്പോള്‍ വ്യക്തമായ മറുപടി പ്രദീപ് തന്നെ നല്‍കിയിരിക്കുകയാണ്. ഇക്കാര്യങ്ങളെല്ലാം കേരള കോണ്‍ഗ്രസ്-യുഡിഎഫ് ജില്ലാ നേതൃത്വങ്ങളെ അറിയിച്ചിരുന്നതായും പ്രദീപ് അവകാശപ്പെടുന്നു.

അതേസമയം അവിശ്വാസത്തെ പിന്തുണക്കില്ലെന്ന കാര്യം പ്രദീപ് അറിയിച്ചിട്ടില്ലെന്നാണ് യുഡിഎഫ് ജില്ലാ ചെയർമാൻ പറയുന്നത്. എങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത് വിവാദമാക്കേണ്ടെന്ന നിലപാടാണ് യുഡിഎഫിനും കോണ്‍ഗ്രസിനുമുള്ളത്.

click me!